ശപിക്കപ്പെട്ട ശ്രീലങ്കയുടെ ദുരവസ്ഥ

ഭാരതത്തിന് ശ്രീലങ്കയുമായുള്ള ആത്മബന്ധത്തിന് ഇതിഹാസ കാലങ്ങളോളം പഴക്കമുണ്ട്. ലങ്കാധിപതിയായ രാവണനെ തോൽപ്പിച്ച് സീതയെ വീണ്ടെടുക്കാൻ സേതുബന്ധനം നടത്തിയ രാമായണ കഥ നമ്മുടെ സ്മൃതിപഥത്തിലുണ്ട്. സീതയുടെ പ്രതിഷേധത്തിൻ്റെ ചുടുകണ്ണീർ വീണ അശോകവനികയിലെ സീതാ അമ്മൻ ക്ഷേത്രം കാണാൻ ഒരിക്കൽ എനിക്കും ഭാഗ്യം ലഭിച്ചിരുന്നു. തമിഴ് ഈഴം നേതാവ് പുലി പ്രഭാകരൻ്റെ ഭീകരവാഴ്ചയും അക്രമവും നേരത്തെ ശ്രീലങ്കയെ കശക്കിയെറിഞ്ഞതാണ്. ശ്രീലങ്കയെ സഹായിക്കാൻ ശ്രമിച്ച രാജീവ് ഗാന്ധിയെ മനുഷ്യ ബോംബ് ഉപയോഗിച്ച്‌ LTTE ഭീകരർ വധിച്ച സംഭവം നമുക്ക് മറക്കാൻ കഴിയുന്നതല്ല. ശ്രീലങ്കയെ പറ്റി ഓർക്കുമ്പോഴെല്ലാം മനസ്സിൽ ഓടിയെത്തുക വയലാർ അവാർഡ് നേടിയ നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ്റെ “സുഗന്ധി എന്ന ആണ്ടാൾ ദേവനായകി” എന്ന നോവലാണ്. “ഇനി കണ്ണീരില്ല സഹോദരി ” എന്ന തലവാചകത്തോടെ ഒരു മനുഷ്യാവകാശ പ്രവർത്തകയ്ക്ക് സമർപ്പിക്കപ്പെട്ട നോവൽ, എൽ.ടി.ടി.ഇയുടെ തേർവാഴ്ച അനാവരണം ചെയ്യുന്നതാണ്. ലോകത്തിൻ്റെ കണ്ണീർ എന്താണ് ഇനിയും ഉണങ്ങാത്തത്. കേൾക്കുന്ന വാർത്തകളും കാണുന്ന ചിത്രങ്ങളും മനസ്സിനെ അസ്വസ്ഥമാക്കുന്നു. “ശ്രീലങ്കയിൽ കലാപത്തെ തുടർന്ന് അടിയന്തിരാവസ്ഥ ഏർപ്പെടുത്തിക്കഴിഞ്ഞു; അതിനിടെ ഉക്രൈൻ റഷ്യക്കു നേരെ ആക്രണം നടത്തിയതായും വാർത്ത വരുന്നു. പാക്കിസ്ഥാനിൽ ഭരണമാറ്റത്തിൻ്റെ പിടിവലി നടക്കുകയാണ്. ലോകത്താകമാനം ഭീതിജനകമായ അന്തരീക്ഷം. നമുക്ക് വേണ്ടത് ശാന്തതയുടെ ലോകമാണ്.

ശ്രീലങ്കയിലെ കാര്യങ്ങൾ എടുത്താൽ വിനോദ സഞ്ചാരം, പ്രവാസികൾ അയക്കുന്ന പണം, റബ്ബർ, തേയില കയറ്റുമതിയിലൂടെ ലഭിക്കുന്ന വിദേശ നാണ്യം എന്നിവയാണ് അവരുടെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ. ഇന്ന് ശ്രീലങ്ക വിദേശനാണയ പ്രതിസന്ധി നേരിടുന്നു.. കടലുകൊണ്ട് അനുഗ്രഹീതമായ ആ ദ്വീപിൽ നിന്ന് ജനങ്ങൾ പട്ടിണി കൊണ്ട് പൊറുതിമുട്ടി പലായനം ചെയ്യുന്നു. പണിയില്ല, പണമില്ല, , കറണ്ടില്ല , പെട്രോളില്ല,’ പലവ്യഞ്ജനങ്ങളില്ല…ജനം വലയുകയാണ്. സാമ്പത്തിക ഇടപാടുകൾ നടത്താനുള്ള വിദേശനാണയത്തിൻ്റെ കരുതൽ ശേഖരം ഇല്ലാത്ത അവസ്ഥയിലാണ് രാജ്യം: വാങ്ങിയ കടം തിരിച്ചടക്കാനോ വിദേശ വസ്തുക്കൾ ഇറക്കുമതി ചെയ്യാനോ കഴിയാത്ത സ്ഥിതി വിശേഷം. ഇരയിട്ട് മീൻ പിടിക്കുന്നത് പോലെ ചൈന ശ്രീലങ്കയിൽ വികസനസംരംഭങ്ങൾക്ക് പണം കൊടുത്ത് ആ രാജ്യത്തെ കടക്കെണിയിലാക്കിയിട്ടുണ്ട്.

ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ചത് രാജപക്സെയുടെ ധൂർത്തും, ആസൂത്രണമില്ലായ്മയുമാണ്. . 2019 ലെ തിരഞ്ഞെടുപ്പ് ജയത്തിന് വേണ്ടി വാരിക്കോരി നികുതിഇളവ് പ്രഖ്യാപിച്ചത് സ്ഥിതിവഷളാക്കി . ടൂറിസം പ്രധാന വരുമാനമായ ലങ്കയ്ക്ക് 2019 കലികാലമായിരുന്നു. ഭീകരാക്രമണത്തിന് പുറമെ കോവിഡു കൂടെയായപ്പോൾ വിനോദ സഞ്ചാര വരുമാനം നിലച്ചു. ജൈവ കൃഷിയുടെ അമിത പ്രോത്സാഹനം കാർഷിക ഉൽപ്പാദനത്തിൽ വൻ ഇടിവുണ്ടാക്കി. ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ക്ഷാമത്തിലേക്ക് കാര്യങ്ങൾ നീങ്ങി. വിദേശ നിക്ഷേപകർ പിൻവലിയാൻ തുടങ്ങി. പ്രവാസി വരുമാനത്തിൽ കുറവുണ്ടായി. കയറ്റുമതിയും നിലച്ചു. തൽഫലമായി വിദേശനാണ്യ ശേഖരവും ഇടിഞ്ഞു. ശ്രീലങ്കയുടെ പൊതു കടം ഇന്ന് ഏകദേശം 35 ബില്യൻ കോടി ഡോളറാണ്.

പൊതു കടവും ധൂർത്തും, അമിതഭാരം ഉണ്ടാക്കുന്ന ജന വിരുദ്ധ പദ്ധതികളും സർക്കാരുകൾ പുനരാലോചിക്കണം എന്നു തന്നെയാണ് കൊളംബോയിൽ നിന്നുള്ള വാർത്തകൾ പറയുന്നത്.

കേരളവുമായി ഭൂപ്രകൃതിയിലും ജീവിത രീതിയിലും ജീവനോപാധികളിലും ശ്രീലങ്കയ്ക്ക് ഏറെ സാദൃശ്യമുണ്ട്. വിസ്തൃതി കേരളത്തിൻ്റെ ഇരട്ടിയോളവും (65610 ച.കി) ജനസംഖ്യ കേരളത്തിൻ്റെ (21575842 ) പകുതിയോളവും മാത്രം. കേരളത്തെ ശ്രീലങ്കൻ പ്രതിസന്ധിയുമായി താരതമ്യം ചെയ്യുന്നത് യുക്തിസഹമല്ല. എന്നാലും നമ്മൾ ജാഗ്രത പുലർത്തേണ്ടതാണ്. ടൂറിസവും മനുഷ്യവിഭവ ശേഷിയും തിരിച്ചടി നേരിട്ടാൽ കേരളത്തിൻ്റെ ഭാവിയും അവതാളത്തിലാകും. .

2023 മാര്‍ച്ച് അവസാനിക്കുമ്പോള്‍ കേരളത്തിന്റെ മൊത്തം കടബാധ്യത 3,78,476 കോടി രൂപയായിരിക്കും. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയാണ്. അതിനു പുറമെ കെ-റെയിൽ പോലെയുള്ള പദ്ധതികളുടെ പ്രസക്തിയും കണ്ടറിയേണ്ടതാണ്. നമ്മൾ ഈ പാഠം മനസ്സിലാക്കി ജാഗ്രത പാലിക്കണം

പ്രൊഫ ജി ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ