കാലം മാറിയതറിയാത്തവരാണ് കോൺഗ്രസ്സിൽ ശശി തരൂരിനെ ഒളിയമ്പെയ്തും പാരവെച്ചും നേതൃമ്മന്യന്മാരായി കഴിയുന്നത്. ഇക്കാര്യം പത്രങ്ങളും ചാനലുകളും മറയില്ലാതെ പുറത്തു കൊണ്ടു വരുന്നുണ്ട്. കള്ളുച്ചൂതും വക്ര ബുദ്ധിയും ഇനി കോൺഗ്രസ്സിൽ വിലപ്പോവുകയില്ല. ഹൈക്കമാന്റു നോമിനേറ്റു ചെയ്തവരുടെ 12% വോട്ടു നേടിയ തരൂരിനെ ഒളിഞ്ഞും തെളിഞ്ഞും എതിർക്കുന്ന ഞൊണ്ടിക്കുതിരകളെയല്ല രാഷ്ട്രീയ യുദ്ധത്തിൽ ആവശ്യം. കഴിവും അംഗീകാരവുമുള്ളവർക്ക് പാർട്ടി അവസരം കൊടുക്കണം. പാണ്ഡിത്യവും രാഷ്ട്രീയ ബോധവുമുളള തരൂരിനെ ജനങ്ങൾക്കും കോൺഗ്രസ്സ് അനുഭാവികൾക്കും വലിയ താത്പര്യമാണ്. ഇൻഡ്യൻ രാഷ്ട്രീയത്തിൽ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ്സ് തോറ്റമ്പി നില്ക്കുന്ന സാഹചര്യത്തിലാണ് കേരളത്തിൽ നിന്നുള്ള ചില കോൺഗ്രസ്സ് നേതാക്കൾ എതിർപ്പിന്റെ പഴത്തൊലികൾ ശശിതരൂരിനു നേരെ എറിയുന്നത്. ഭാരത് ത്സോടോ യാത്രയ്ക്ക് രാഹുൽ ഗാന്ധി സൃഷ്ടിച്ച രാഷ്ട്രീയ നേട്ടത്തിന്റെ ശോഭ കെടുത്തുന്നത് ശരിയല്ല. ആഗോളതലത്തിൽ ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച,വാഗ്മിയും സ്വീകാര്യനുമായ ശശി തരൂർ കോൺഗ്രസ്സിന്റെ അവിഭാജ്യഘടകമാണ്. ശശി തരൂർ തിരുവനന്തപുരം ലോക്സഭാ സീറ്റിൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ നിറം മങ്ങിയ റോൾഡ് ഗോൾഡ് പോലെയുളള നേതാക്കൾ രംഗത്തിറങ്ങിയത് ഞാൻ നേരിട്ടു കണ്ടതാണ്. അവരെപ്പോലെയുള്ളവരുടെ ഒളിയമ്പുകളേറ്റാണ് ആറ്റിങ്ങലിൽ മത്സരിച്ച ഞാൻ നിലം പൊത്തി വീണത്. പാലം വലിച്ചവരിൽ പലരും അസംബ്ലിത്തെരഞ്ഞെടുപ്പിൽ പരാജയമടഞ്ഞത് ചരിത്രം.
ജനങ്ങൾക്കു വിവരവും വിവേകവുമുണ്ട്. അവരെ എല്ലാക്കാലത്തും പറ്റിക്കാനാവുകയില്ല. സ്വഭാവശുദ്ധിയും യോഗ്യതയും ഉളളവർക്കു മാത്രമേ കോൺഗ്രസ്സിൽ ഇനി പിടിച്ചു നില്ക്കാനാവൂ. മാർക്സിസ്റ്റു പാർട്ടിയും ബി.ജെ.പിയും അടങ്ങുന്ന ശത്രുനിരയെ തോല്പിക്കാൻ കേരളത്തിലെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ശശി തരൂരിനെയും രാഹുൽ ഗാന്ധിയേയും ഖാർഗയെയും മുന്നിൽ നിർത്തി പട നയിച്ചാൽ പ്രതീക്ഷയ്ക്കു വകയുണ്ട്. എം.കെ.രാഘവനെപ്പോലുള്ളവർ രണ്ടും കല്പിച്ച് ശശിതരൂരിനുവേണ്ടി നിലകൊള്ളുന്നത് ശുഭോദർക്കമാണ്. കോൺഗ്രസ്സിലെ യുവതലമുറയും ജനങ്ങളും ഇളകിത്തുടങ്ങി. അവരെ നയിക്കാൻ ശശി തരൂരിനെപ്പോലെയുള്ള നായകർ തന്നെ വേണം.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി