തമിഴക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി അതിശീഘ്രം സ്ഥിരപ്രതിഷ്ഠ നേടിയ ഫലിത രസ പ്രധാനമായ ഒരു വാരികയാണ് ‘തുഗ്ളക്’. അതിന്റെ പ്രസാധകൻ ‘ചോ’ എന്ന ഏകാക്ഷരത്തിൽ പ്രശസ്തനായ അതിസരസൻ ‘ ചോ രാമസ്വാമി’ ഹൃദയ നൈർമല്യത്തിന്റെ പ്രതീകമായി അവതരിപ്പിച്ചത് ശിവാജി ഗണേശൻ,ജമിനി ഗണേശൻ എന്നീ താര പ്രതിഭകളെയാണ്. ശിവാജി ഗണേശൻ: ശരിക്കും ഇല്ലായ്മയുടെ പ്രയാസങ്ങൾ അനുഭവിച്ച ഒരു ബാല്യകാലമായിരുന്നു ഗണേശന്റേത്. തമിഴർക്ക് സുപ്രധാനങ്ങളായ പൊങ്കലും ദീപാവലിയും പോലും ഗണേശന് ആവേശത്തേക്കാൾ നിരാശയ്ക്കാണ് വഴിയൊരുക്കിയിരുന്നത്. ദീപാവലിയ്ക്ക് ഒരാഴ്ച മുമ്പു മുതലേ ഗ്രാമങ്ങളും നഗരങ്ങളും ദീപാലങ്കാരത്താലും ശബ്ദ കോലാഹലത്താലും മുഖരിതമാകുന്നു. തൊട്ടടുത്ത മാളിക വീട്ടിലെ ഉൽസാഹത്തിമിർപ്പ് ഗണേശന് സന്തോഷവും സങ്കടവും ഒരേ സമയത്ത് പ്രദാനം ചെയ്തിരുന്നു. ദീപാവലിക്ക് രണ്ടു ദിവസം മുമ്പു തന്നെ ധനാഢ്യനായ ആ വർത്തക പ്രമാണിയുടെ വില്ലുവണ്ടി മാർക്കറ്റിൽ നിന്ന് ലാത്തിരിയും പൂത്തിരിയും മത്താപ്പും മാലപ്പടക്കവും എലിവാണവും മറ്റു പലതും അടങ്ങുന്ന ഒരു വലിയ പൊതിയുമായിട്ടാണ് എത്തുന്നത്. പിന്നീട് തകർപ്പും ബഹളവുമാണ് ആ മാളികയിൽ. ഇതെല്ലാം ആർത്തിയോടെ നോക്കി നിന്ന് നെടുവീർപ്പിടുന്ന ഗണേശൻ ഒരിക്കൽ ആ വർത്തകന്റെ കണ്ണിൽപ്പെട്ടു. വില്ലുവണ്ടി ഒരിക്കൽ കൂടി മാർക്കറ്റിലേക്ക് തിരിച്ചു. മടങ്ങിവന്നത് ഗണേശന് ഒരു പൊതിയുമായിട്ടാണ് അത് നിറയെ പടക്കങ്ങൾ. ഗണേശന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ളാദം നിറഞ്ഞ ദിവസവും അതായിരുന്നു. തുടർന്നുള്ള ദീപാവലികളെല്ലാം ഗണേശന്റെ ചെറു ഭവനവും ശബ്ദവും വെളിച്ചവും കൊണ്ട് പ്രകാശമാനമായിരുന്നു. ചലച്ചിത്രരംഗത്തെ ഉജ്ജ്വല താരമായി വിരാജിച്ച ശിവാജി ഗണേശൻ ഒരു ദീപാവലിക്ക് തന്റെ ജീവിതത്തിലേക്ക് ആനന്ദം പകർന്നു തന്ന ആവർത്തക പ്രമാണിയെപ്പറ്റി പെട്ടെന്ന് ഓർമ്മിച്ചു. അദ്ദേഹത്തിന്റെ വാഹനം ഒരു വലിയ ദീപാവലി സമ്മാനവുമായി ആ മാളികയിലേക്ക് പാഞ്ഞു. പക്ഷേ കാലചക്രത്തിന്റെ ഗതിയിൽ തകർന്നടിഞ്ഞ ഒരു കുടുംബത്തെയാണ് ശിവാജിക്ക് കാണാൻ കഴിഞ്ഞത്. കാഴ്ചശക്തി നശിച്ച് ഒരു വടിയുടെ സഹായത്തേടുകൂടി ചലിച്ചിരുന്ന ആ വർത്തകന് ഓർമ്മശക്തിയും വളരെ കുറഞ്ഞിരുന്നു. മക്കളുടെ അദ്ധ്വാനമായിരുന്നു ആ കുടുംബത്തിന്റെ ജീവിത മാർഗ്ഗം. സ്വയം പരിചയപ്പെടുത്തിയ ശേഷം ആ വൃദ്ധന്റെ സമീപത്തിരുന്ന് അദ്ദേഹത്തെ സമാശ്വസിപ്പിച്ച ശിവാജി ഒരു വലിയ സംഖ്യ അദ്ദേഹത്തിനുനൽകി. ആ പാദങ്ങളിൽ തൊട്ടു വന്ദിച്ചു. ദീപാവലി സമ്മാനം അവിടുത്തെ കുട്ടികൾക്കായി നൽകിയ ശേഷം വീണ്ടും വരാമെന്ന പ്രതിജ്ഞയോടെ ശിവാജി യാത്രയായി. പിന്നീട് ആ വർത്തകന്റെ നിര്യാണം വരെയും ശിവാജി ഗണേശന്റെ ദീപാവലി സന്ദർശനവും പൊതിക്കെട്ടും സാമ്പത്തിക സഹായവും ഒരിക്കലും മുടങ്ങിയിട്ടില്ല. ജമിനി ഗണേശൻ ഇരുപത് വർഷമായി ഒരു മുടക്കവും സംഭവിക്കാതെ ജമിനി ഗണേശൻ അനുഷ്ഠിച്ചുവന്ന ഒരു സൽക്കർമ്മം. എല്ലാ വർഷവും തന്റെ ജന്മ നഷത്രദിവസം കുളിച്ച് പുതു വസ്ത്രങ്ങളണിഞ്ഞ് അദ്ദേഹം ഗേറ്റിൽ വന്നു നിൽക്കും. അതുവഴി വരുന്ന അശരണരും നിരാലംബരുമായ കുറേപ്പേരെ അകത്തേക്ക് ക്ഷണിച്ച് ചതുർവിധ വിഭവങ്ങളോടുകൂടിയ മൃഷ്ടാന്നഭോജനം നൽകും. അതിനുശേഷം ഓരോ പുതിയ വേഷ്ടിയും തോർത്തും ഒരു പിടി നാണയങ്ങളും അവർക്കു സമ്മാനിച്ച് തൊഴു കൈയ്യോടെ യാത്രയാക്കും. അതിനു ശേഷമേ അദ്ദേഹം ആഹാരം കഴിക്കുകയുള്ളൂ. ചലച്ചിത്ര സംബന്ധമായ സഞ്ചാരത്തിനിടയിൽ പോലും ഈ സൽക്കർമ്മത്തിന് ഭംഗം വരുത്തിയിട്ടില്ല. വിശക്കുന്നവന് അപ്പവും ധരിക്കാൻ വസ്ത്രവും നൽകിയതിനു ശേഷമുള്ള ആഹാരത്തിന്റെ രുചിയും സംതൃപ്തിയും വർഷത്തിലൊരിക്കലെങ്കിലും അനുഭവിക്കാനുള്ള ഭാഗ്യം അദ്ദേഹം മരണം വരെ ഒരിക്കലും കൈവെടിഞ്ഞിട്ടില്ല. കേരളത്തിൽ കോടികൾ വാരിക്കുട്ടുന്ന താര രാജാക്കന്മാരും താരറാണിമാരുമുണ്ട്. അവർ കോടികൾ വിലയുള്ള മൂന്നും നാലും കാറുകൾ വാങ്ങി വീട്ടുമുറ്റത്തിടും. എന്നാൽ ചാരിറ്റിയ്ക്കു കാലണ പോലും മുടക്കില്ല. നോക്കണേ താരങ്ങളുടെ പ്രവർത്തനത്തിന്റെ അന്തരംപ്രൊഫ.ജി.ബാലചന്ദ്രൻ

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി