ശുക്റാൻ (നന്ദി) ഖത്തർ



ഖത്തർ ഭരണത്തലവൻ അമീർ ഷെയ്ക്ക് തമീം ബിൻ ഹമ്ദ് അൽത്താനിക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ
ലോകകപ്പിനു ശേഷം , ഫിഫാ ഫുട്ബോൾ മത്സരത്തിന് ആതിഥ്യമരുളിയ ഖത്തറിൻ്റെ കരുത്താണ് എങ്ങും ചർച്ചയാവുന്നത്. കേരളത്തിൻ്റെ മുന്നിലൊന്ന് വിസ്തൃതിയും ജനസംഖ്യയും മാത്രമുള്ള ചെറു രാജ്യമായ ഖത്തറിന് ലോകകപ്പിനുള്ള അരങ്ങൊരുക്കാൻ കഴിയുമോ എന്ന് കായികലോകം ആശങ്കപ്പെട്ടിരുന്നു. സമീപ കാലം വരെ ജി.സി.സി രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതു കാരണം ഖത്തർ അറബ് ലോകത്ത് തീർത്തും ഒറ്റപ്പെട്ട നിലയിലായിരുന്നു. പക്ഷെ അസാധ്യമായി ഒന്നുമില്ല എന്ന് തെളിയിക്കാൻ ഖത്തറിന് ലോകകപ്പ് ആതിഥേയത്വം കൊണ്ട് സാധ്യമായി.. 22-മത് ലോകകപ്പ് മത്സരം ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും മികച്ചതായിരുന്നു എന്ന് ഫിഫ പ്രസിഡണ്ട് തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിഗംഭീരവും ശീതികരിച്ചതുമായ എട്ടു സ്റ്റേഡിയങ്ങൾ മികവാർന്ന രീതിയിൽ ഈ ചെറു രാജ്യം പൂർത്തിയാക്കിയത് അതിവേഗത്തിലായിരുന്നു.
.. ലോകത്തെ വരവേൽക്കാൻ വിമാനത്താവളവും ഭൂഗർഭ മെട്രോയും അതിവേഗപ്പാതകളും എല്ലാം സജജമാക്കിയ ഖത്തർ രാജ്യത്തിൻ്റെ കമനീയത വർദ്ധിപ്പിച്ചു. മാത്രമല്ല മെട്രോ,ബസ് സർവ്വീസ് സൗജന്യവുമായിരുന്നു. :കപ്പൽ കണ്ടയിനറുകളാൽ ഒരുക്കിയ സ്റ്റേഡിയവും ഏറെ ശ്രദ്ധിക്കപ്പെട്ടു! അതിനുള്ളിൽ അരലക്ഷം പേർ ! .എങ്ങനെ അത്ഭുതപ്പെടാതിരിക്കും. ഖത്തറിൽ പന്തുരുളുമ്പോൾ ഭൂഗോളം ഒരു ഫുട്ബോൾ പോലെ ലോകമനസിൻ്റെ അകത്തളങ്ങളിൽ ഹൃദയം പോലെ തുടിച്ചു നിന്നിരുന്നു. മത്സരം നടന്ന നാളുകളിലൊക്കെ ലോകജനത നേരിട്ടെത്തിയും സ്വകാര്യ മുറിയിലെ ടി.വിക്ക് മുമ്പിലിരുന്നുകൊണ്ടും കളികണ്ടാസ്വദിച്ചു. അറേബ്യൻ പാനപാത്രത്തിൻ്റെ മാതൃകയിലുള്ള ലൂസയിൻ സ്റ്റേഡിയം ഫൈനൽ മത്സര വേളയിൽ തിളച്ചു മറിഞ്ഞു. സമയം നീട്ടിക്കൊടുത്തപ്പോഴും shoot out വേളയിലും മനസ്സിലാകെ ഉത്കണ്ഠയും വെപ്രാളവുമായിരുന്നു.മറ്റൊരു ആശങ്ക ഇത്രയും ഏറെ ജനങ്ങൾക്ക് സുരക്ഷ ഒരുക്കുവാൻ ഖത്തറിനു കഴിയുമോ എന്നായിരുന്നു. എന്നാൽ ആ സംശയവും അസ്ഥാനത്തായിരുന്നു എന്ന് ഖത്തർ തെളിയിച്ചു. ഖത്തർ ഭൂഗോളത്തിലെ കാൽപ്പന്തിനെ നെഞ്ചിലേറ്റി. ലോകജനത ഖത്തറിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു. ഖത്തറിനു ശുക്രാൻ. ! ശുക്രാൻ എന്ന വാക്കിന് നന്ദി എന്നാണർത്ഥം. ആയിരത്തോളം മലയാളി വാളണ്ടിയർമാരും ഖത്തറിൽ സജ്ജരായിരുന്നു. ആഥിത്യത്തിന് പുതിയ മാനം നൽകിയ ഖത്തർ ഫുട്ബോൾ ടൂർണമെൻ്റ് എന്നും ചരിത്രത്തിൻ്റെ പൊന്നേടുകളിൽ തങ്ക ലിപികളിൽ ആലേഖനം ചെയ്യപ്പെടും. .. ശുക്റാൻ ഖത്തർ .ശുക്റാൻ! . നന്ദി.. നന്ദി.


പ്രൊഫ ജി ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ