ശ്രീ കാനായി കുഞ്ഞിരാമൻ ആദ്യമായി രൂപകൽപ്പന ചെയ്ത അവാർഡ് ശിൽപ്പം. ആലപ്പുഴ എസ്. ഡി കോളേജിൽ പ്രൊഫസർ ജി ബാലചന്ദ്രൻ ആരംഭിച്ച നവധാര എന്ന സാഹിത്യ സമാജത്തിന് വേണ്ടി ശ്രീ കാനായി 1970 കളിൽ രൂപകൽപ്പന ചെയ്തത്.. #professor_g_balachandran
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി