ശ്രീ ബുദ്ധൻ ഒരത്ഭുത പ്രതിഭാസമായിരുന്നു. രണ്ടായിരത്തി അഞ്ഞൂറ് വർഷത്തിന് മുമ്പ് ഇന്ത്യയിൽ ജനിച്ച ശ്രീ ബുദ്ധൻ്റെ ആത്മീയ ചിന്തകൾ വിശ്വമാകെ വ്യാപരിച്ചു. ചെങ്കോലും കിരീടവും സിംഹാസനവും ത്യജിച്ചാണ് അദ്ദേഹം മനുഷ്യൻ്റെ മഹാ ദുരിതങ്ങളുടെ ഉറവിടം തേടി ഇറങ്ങിയത്. സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും ബുദ്ധനെ കുറിച്ചുള്ള ചിന്തകൾ ലോകത്തിന് ആവേശം പകർന്നു കൊണ്ടിരിക്കുന്നു. ഭൂട്ടാൻ, മ്യാൻമാർ, കമ്പോഡിയ, ഹോങ്കോങ്ങ് , ടിബറ്റ്, ജപ്പാൻ, ലാവോസ് , മംഗോളിയ, ശ്രീലങ്ക, സിംഗപ്പൂർ, തായ്ലാൻ്റ് തുടങ്ങി ഒട്ടനവധി രാജ്യങ്ങളിൽ ബുദ്ധമത ചിന്തകൾക്ക് നല്ല അടിത്തറയുണ്ട്. ഇന്ത്യക്ക് പുറത്ത് ജപ്പാനിലും, ചൈനയിലും ഉള്ള ബുദ്ധ പ്രതിമകളും ബുദ്ധവിഹാരങ്ങളും എല്ലാം വിസ്മയങ്ങളാണ്.
കേരളത്തിൽ ബുദ്ധമത പ്രചാരണത്തിനായ് ശ്രീലങ്കയിൽ നിന്നും ബുദ്ധ സന്യാസിമാർ എത്തിയിരുന്നു. ബുദ്ധദർശനങ്ങളിൽ ഏറ്റവും പ്രധാനം എട്ട് മാർഗങ്ങളാണ്. അത് നമ്മെ സമാധാനത്തിലേക്കും ഉൾക്കാഴ്ചയിലെക്കും ജ്ഞാനത്തിലേക്കും നിര്‍വ്വാണത്തിലേക്കും നയിക്കും.
ശ്രീ ബുദ്ധൻ വിഭാവനം ചെയ്ത എട്ട് മാർഗങ്ങൾ ഇവയാണ്.
ശരിയായ വീക്ഷണം
ശരിയായ ലക്‌ഷ്യം
ശരിയായ ഭാഷണം
ശരിയായ പ്രവൃത്തി
ശരിയായ ഉപജീവന മാര്‍ഗം
ശരിയായ അവധാനത
ശരിയായ ഏകാഗ്രത
ശരിയായ പരിശ്രമം
കലുഷമായ ഈ പ്രപഞ്ചത്തിൽ ബുദ്ധ പ്രമാണങ്ങളാണ് ഏറെ പ്രസക്തം.
പ്രൊഫ ജി ബാലചന്ദ്രൻ