ശ്രീ ബുദ്ധൻ

മാനവികതയുടെ ആദ്യ പ്രതീകം

ശ്രീ ബുദ്ധൻ ഒരത്ഭുത പ്രതിഭാസമായിരുന്നു. രണ്ടായിരത്തി അഞ്ഞൂറ് വർഷത്തിന് മുമ്പ് ഇന്ത്യയിൽ ജനിച്ച ശ്രീ ബുദ്ധൻ്റെ ആത്മീയ ചിന്തകൾ വിശ്വമാകെ വ്യാപരിച്ചു. ചെങ്കോലും കിരീടവും സിംഹാസനവും ത്യജിച്ചാണ് അദ്ദേഹം മനുഷ്യൻ്റെ മഹാ ദുരിതങ്ങളുടെ ഉറവിടം തേടി ഇറങ്ങിയത്. സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും ബുദ്ധനെ കുറിച്ചുള്ള ചിന്തകൾ ലോകത്തിന് ആവേശം പകർന്നു കൊണ്ടിരിക്കുന്നു. ഭൂട്ടാൻ, മ്യാൻമാർ, കമ്പോഡിയ, ഹോങ്കോങ്ങ് , ടിബറ്റ്, ജപ്പാൻ, ലാവോസ് , മംഗോളിയ, ശ്രീലങ്ക, സിംഗപ്പൂർ, തായ്ലാൻ്റ് തുടങ്ങി ഒട്ടനവധി രാജ്യങ്ങളിൽ ബുദ്ധമത ചിന്തകൾക്ക് നല്ല അടിത്തറയുണ്ട്. ഇന്ത്യക്ക് പുറത്ത് ജപ്പാനിലും, ചൈനയിലും ഉള്ള ബുദ്ധ പ്രതിമകളും ബുദ്ധവിഹാരങ്ങളും എല്ലാം വിസ്മയങ്ങളാണ്.

കേരളത്തിൽ ബുദ്ധമത പ്രചാരണത്തിനായ് ശ്രീലങ്കയിൽ നിന്നും ബുദ്ധ സന്യാസിമാർ എത്തിയിരുന്നു. ബുദ്ധദർശനങ്ങളിൽ ഏറ്റവും പ്രധാനം എട്ട് മാർഗങ്ങളാണ്. അത് നമ്മെ സമാധാനത്തിലേക്കും ഉൾക്കാഴ്ചയിലെക്കും ജ്ഞാനത്തിലേക്കും നിര്‍വ്വാണത്തിലേക്കും നയിക്കും.

ശ്രീ ബുദ്ധൻ വിഭാവനം ചെയ്ത എട്ട് മാർഗങ്ങൾ ഇവയാണ്.

ശരിയായ വീക്ഷണം

ശരിയായ ലക്‌ഷ്യം

ശരിയായ ഭാഷണം

ശരിയായ പ്രവൃത്തി

ശരിയായ ഉപജീവന മാര്‍ഗം

ശരിയായ അവധാനത

ശരിയായ ഏകാഗ്രത

ശരിയായ പരിശ്രമം

കലുഷമായ ഈ പ്രപഞ്ചത്തിൽ ബുദ്ധ പ്രമാണങ്ങളാണ് ഏറെ പ്രസക്തം.

പ്രൊഫ ജി ബാലചന്ദ്രൻ

#sreebudhan

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക