…… “സത്യം പറയുന്ന ഞാൻ ഒറ്റയ്ക്കാവാം.. ഞാൻ പറയുന്നത് കേൾക്കാൻ ആളില്ലായിരിക്കാം. എന്നാൽ മറ്റു ശബ്ദങ്ങൾ തളർന്നാൽ എന്റെ ശബ്ദം കേൾക്കാതിരിക്കില്ല” ……. ഗാന്ധിജി .
നാം ജീവിക്കുന്നത് സത്യാനന്തര കാലത്താണ്. സത്യം ബോധ്യമാകാത്തതും അസത്യങ്ങൾ സത്യമായി അടിച്ചേൽപ്പിക്കപ്പെടുന്നതുമായ ഗീബത്സിയൻ കാലം. ഇവിടെ നമുക്ക് പ്രതീക്ഷ ഗാന്ധിജിയാണ്.
ഏറെ ആർജ്ജവത്തോടെ മഹാത്മാവ് രാമരാജ്യത്തെ പറ്റി പറയുമായിരുന്നു, അദ്ദേഹത്തിൻ്റെ രാമരാജ്യം സത്യബോധത്തിൻ്റെതായിരുന്നു. ഗാന്ധിജി തോറ്റിട്ടുണ്ട്. അസത്യം പറഞ്ഞ് ജയിക്കേണ്ടിടത്തെല്ലാം, സത്യം പറഞ്ഞ് തോറ്റിട്ടുണ്ട്.! സത്യത്തിത്തിൻ്റെ അഗ്നിയിൽ വാർത്തെടുത്ത അദ്ദേഹത്തിൻ്റെ വചനങ്ങൾ കാലാതീതമാണ്.
“ഗാന്ധിജിയുടെ സത്യ വചനങ്ങൾ ” :-
• സത്യം വിട്ടൊരു നയോപായവും എനിക്കറിയില്ല
• നിങ്ങളുടെ ഉള്ളിലുള്ള ശബ്ദം എന്താണോ പറയുന്നത് അതാണ് നിങ്ങൾക്ക് സത്യം
• ധൈര്യം, വിശ്വാസം, സത്യസന്ധത, ശേഷി ഇവയാണ് നമ്മുടെ ആത്യന്തിക
മൂലധനം.
• അഹിംസകൊണ്ട് നനയ്ക്കുന്നില്ലെങ്കിൽ സത്യത്തിന്റെ ചെടി വളർന്ന് കായ്ക്കില്ല.
• എവിടെ സത്യമുണ്ടോ അവിടെ യഥാർത്ഥ ജ്ഞാനമുണ്ട്. എവിടെ സത്യമില്ലയോ
അവിടെ ജ്ഞാനം കാണുകയുമില്ല.
പ്രൊഫ ജി ബാലചന്ദ്രൻ