സഹകരണവും അപഹരണവുംറോബർട്ട് ഓവനാണ് സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്. ഓരോരുത്തരും എല്ലാവർക്കു വേണ്ടിയും എല്ലാവരും ഓരോരുത്തർക്കു വേണ്ടിയും പ്രവർത്തിക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. കർഷകരെ വട്ടിപ്പലിശക്കാരിൽ നിന്ന് രക്ഷിക്കാനാണ് സഹകരണ സംഘങ്ങൾ രുപമെടുത്തത്. 1915-ൽ ആരംഭിച്ച തിരുവനന്തപുരം സെൻട്രൽ സഹകരണ സംഘമാണ് കേരളത്തിൽ ആദ്യത്തേത് . നൂറു രൂപയുടെ ഓഹരിയും 1 ലക്ഷം രൂപയുടെ മൂലധനവുമായാണ് പ്രവർത്തനമാരംഭിച്ചത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് സർ നിക്കോൾസനാണ്.
പതിനായിരക്കണക്കിന് സഹകരണ സംഘങ്ങൾ കേരളത്തിലുണ്ട്. കൃഷി, വിദ്യാഭ്യാസം, മിൽമ,ആശുപത്രി,വ്യവസായം സർവീസ് ബാങ്ക്, കോളേജ്, ഹോട്ടലുകൾ തുടങ്ങി ആയിരക്കണക്കിന് മേഖലകളിൽ സഹകരണ പ്രസ്ഥാനം വേരോടിയിട്ടുണ്ട്. 25 പേർ ചേർന്ന് ഒരേ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾ രൂപീകരിക്കാം. നല്ല ഉദ്ദേശത്തോടു കൂടി തുടങ്ങിയ സഹകരണ പ്രസ്ഥാനം അഴിമതിയുടേയും സ്വജന പക്ഷപാതത്തിന്റേയും കേളീ രംഗമായിരുക്കുന്നു. ജനാധിപത്യമാണ് സഹകരണ പ്രസ്ഥാനത്തിന്റെ ആണിക്കല്ല്. സഹകാരികളെ ചൂഷകരിൽ നിന്നു രക്ഷിക്കുകയാണ് ഓരോ സംഘത്തിന്റേയും ലക്ഷ്യം. ഇപ്പോൾ സഹകരണ സംഘങ്ങൾ അനന്തമായി പടർന്ന് പന്തലിച്ചു. വളരെ നന്നായി സത്യസന്ധമായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ നിരവധിയാണ്. ലാഭ വിഹിതം തുല്യമായി വീതിച്ചു സഹകാരികൾക്ക് നൽകണമന്നാണു വയ്പ്. പക്ഷേ അങ്ങനെ ലാഭ വിഹിതം സഹകാരികൾക്കു നല്ക്കുന്ന സ്ഥാപനങ്ങൾ നന്നേ ചുരുക്കമാണ്.
ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയാണ് പലേടത്തും നിമയനം നല്കുന്നത്. പ്യൂൺ പോസ്റ്റിന് 25 ലക്ഷം രൂപാവരെ വാങ്ങിയ സൊസൈറ്റികളെ എനിക്കറിയാം.
ഭരണത്തിൽ വരുന്ന പാർട്ടികൾ രജിസ്ട്രാറേയും ജോയിന്റ് രജിസ്ട്രാറേയും വച്ചു നടത്തുന്ന ചതുരംഗക്കളികൾ വിചിത്രമാണ്. ചില സൊസൈറ്റികൾക്ക് അയോഗ്യത കല്പിക്കുന്നു.മറ്റു ചില സൊസൈറ്റികളെ പുതുതായി ചേർക്കുന്നു. അങ്ങനെ അട്ടിമറിയിലൂടെ സംഘങ്ങൾ സഹകരണമന്ത്രിയുടെ പാർട്ടിക്കാർ പിടിച്ചെടുക്കുന്നു. വമ്പൻ പോലീസ് ബന്തവസ്സിലാണ് തെരഞ്ഞെപ്പു നടത്തുന്നത്. പിന്നെങ്ങനെ ഭരണകക്ഷിക്കാർ പരാജയപ്പെടും. ബീഡിത്തൊഴിലാളി സഹകരണ സംഘം പിന്നീട് റബ്കോ വരെ വികസിപ്പിച്ചതിന്റെ പിന്നിലെ കഥകൾ ഞെട്ടിക്കുന്നതാണ്. റബ്‌ക്കോയുടെ കോടിക്കണക്കിനു രൂപയുടെ ബാദ്ധ്യത അന്നത്തെ സഹകണ മന്ത്രിയും റബ്കോ ഭാരവാഹികളും ഒത്തുകളിച്ച് ഇഇവു ചെയ്തു കൊടുത്തു. ബാങ്കുകളിൽ നിന്ന് പണയപ്പണ്ഡങ്ങൾ ചില സഹകരണ സംഘം ഭാരവാഹികളും ഉദ്യോഗസ്ഥരും ചേർന്ന് അടിച്ചു മാറ്റുന്നു. പകരം മുക്കു പണ്ടങ്ങൾ വയ്ക്കുന്നു. അടുത്ത കാലത്ത് പല ബാങ്കുകളിലും കോടിക്കണക്കിനു രൂപയുടെ കൊള്ള നടന്നിട്ട് അന്വേഷണം തഥൈവ. പാവങ്ങളാണ് പണയപ്പെടുത്തിയ സ്വർണ്ണാഭരണളും വസ്തുവിന്റെ ആധാരവും ചിട്ടി മുതലും നഷ്ടപ്പെട്ട് വഴിയാധാരമായത്. വമ്പൻ സ്രാവുകൾ കോടികൾ അടിച്ചു മാറ്റി കുബേരന്മാരായി ആർഭാട ജീവിതം നയിക്കുന്നു.
ഞാൻ ആലപ്പുഴ ഭൂപണയ ബാങ്കിന്റെ പ്രസിഡന്റായിരുന്നു. അപ്പോൾ അവിടെ നിയമനം നടത്തി നാലു “പുത്തൻ” ഉണ്ടാക്കണമെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കു അത്യാഗ്രഹം. ഞാൻ വഴങ്ങിയില്ല. അവർ എന്നെ മാറ്റാൻ കെണിയൊരുക്കി. അർബൻ ബാങ്കിൽ ഞാൻ ഡയറക്ടർ ബോർഡിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. എന്നെ പ്രസിഡന്റാക്കാമെന്നായിരുന്നു ധാരണ. പക്ഷേ ചില ഗ്രൂപ്പുകളിയുടെ പേരിൽ തെങ്ങും ചാരി നിന്നവൻ പ്രസിഡന്റ് സ്ഥാനം നേടിയെടുത്തു. അതിനൊക്കെ ഏതു ഹീനമാർഗ്ഗവും പണമുണ്ടാക്കാൻ കച്ചകെട്ടിയിറങ്ങിയവർ സ്വീകരിക്കും. കൊല്ലത്തുള്ള ഒരു സഹകരണ സംഘത്തിന്റെ പ്രസിഡന്റ് പല ടി.എ. ബില്ലുകളും എഴുതി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചത് എന്റെ ഓർമ്മയിലുണ്ട്. സാഹിത്യകാരന്മാർക്കു സഹകരണ സംഘമുണ്ട്; സാഹിത്യ പ്രവർത്തക സഹകരണ സംഘം. പക്ഷേ അവിടെയും പൂച്ചാലി പ്രസിഡന്റായ കാലം മുതൽ ഇടതുപക്ഷം ആധിപത്യമുറപ്പിച്ചിരിക്കുന്നു. സഹകരണ സംഘങ്ങൾ ശുദ്ധീകരിക്കണം. അഴിമതി രഹിതമായ ഒരു പ്രവർത്തന പദ്ധതി ആവിഷ്കരിക്കണം. സ്ക്കൂളുകളിലും കോളേജുകളിലും സഹകരണ സംഘങ്ങളുണ്ട്. എങ്കിലും അതിന്റെ ലാഭമോ നേട്ടമോ വിദ്യാർത്ഥികൾക്കു കിട്ടാറില്ല. പുസ്തകക്കച്ചവടത്തിലൂടെ ലക്ഷങ്ങളാണ് സംഭരിക്കുന്നത്. എല്ലാം എല്ലാവർക്കും അറിയാം. പക്ഷേ പൂച്ചക്കാരു മണികെട്ടും. അഴിമതി തടയാനും കുറ്റക്കാരുടെ കൈയിൽ നിന്നും പണമീടാക്കാനും നിയമമുണ്ട്. പക്ഷേ അധികാരികൾ ആ നിയമങ്ങൾ സ്വന്തം ആൾക്കാർക്ക് വേണ്ടി കാറ്റിൽപ്പറത്തുന്നു
ക്യാപ്പിറ്റലിസത്തിനും കമ്മ്യൂണിസത്തിനും മദ്ധ്യേയുള്ള പാലമാണ് സഹകരണ പ്രസ്ഥാനം.ജനാധിപത്യവും സമഭാവനയും സുതാര്യതയുമാണ് സഹകരണത്തിന്റെ മഹത്ത്വം. പക്ഷേ ഏട്ടിലെ പശു പുല്ലു തിന്നുകയില്ലല്ലോ.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക