മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് ശ്രീ.എം.കെ. സാനുവിന് ഡി ലിറ്റ് നൽകാനുള്ള എം.ജി യൂണിവേഴ്സ്റ്റിയുടെ തീരുമാനം ഏറെ സന്തോഷകരമാണ്. എഴുത്തുകാരൻ, നിരൂപകൻ, പ്രഭാഷകൻ, പൊതുപ്രവർത്തകൻ, എന്നീ നിലകളിൽ ശ്രീ എം.കെ സാനു പരത്തുന്ന പ്രകാശം ഏറെ ശോഭയുള്ളതാണ്. സമഭാവ ദർശിയായ എൻ്റെ ആത്മബന്ധുവിനെ തേടി ഡി ലിറ്റ് ബിരുദം എത്തുമ്പോൾ ഞാനും ഏറെ അഭിമാനിക്കുന്നു .അഭിനന്ദനങ്ങൾ
പ്രൊഫ ജി ബാലചന്ദ്ര

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി