ഏതാണ്ട് ഏഴു നൂറ്റാണ്ടു മുൻപ് ഒരു ലോക സഞ്ചാരി കാണാമറയത്തുള്ള ചരിത്രം തേടി ഉലകം ചുറ്റി. അദ്ദേഹത്തിന്റെ വിവരണത്തിൽ ഇരുളടഞ്ഞ കേരള ചരിത്ര രേഖകളും നമുക്കു കിട്ടി.
മൊറോക്കോയിലെ ടാൻജിയൻ എന്ന നാട്ടിൽ നിന്ന് 21ാം വയസ്സിൽ .മെക്ക, മെദീന എന്നിവിടങ്ങളിലേക്കു തീർത്ഥയാത്ര പോയ ഇബ്ൻ ബത്തൂത്ത ഒരു വർഷത്തിനകം തിരിച്ചു വന്നു . കടൽ യാത്രയായിരുന്നു പ്രധാനം. ഇന്നത്തെപ്പോലെ യാതൊരു യാത്രാ സൗകര്യവും അന്നില്ലായിരുന്നു. കപ്പൽ എന്ന് വിളിക്കുമെങ്കിലും വലിയ പത്തേമാരിയായിരുന്നു യാത്രയ്ക്കു ശരണം.
ഇബ്ൻ ബത്തൂത്ത സാഹസികനായ വിശ്വ സഞ്ചാരിയായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ചില അരികും മൂലയും മാത്രമേ നമുക്കറിവുള്ളു. ചരിത്രം,ഭൂമിശാസ്ത്രം പലയിടങ്ങളിലുമുള്ള സാമൂഹ്യ ജീവിതം,കച്ചവട സാദ്ധ്യതകൾ, മൂസ്ലിം മത പ്രചരണം ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ കാര്യപരിപാടി. ഇന്ത്യ, ഇറാക്ക്, ചൈന, ശ്രീലങ്ക, സുമാട്ര, മാലിദ്വീപ് റഷ്യ സ്പെയിൻ എന്നിവിടങ്ങളിൽ ഇബ്ൻ ബത്തൂത്ത വിശദമായ യാത്ര ചെയ്തു.ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചുമുള്ള വിവരണങ്ങൾ അദ്ദേഹം രേഖപ്പെടുത്തിട്ടുണ്ട്. കേഴിക്കോട്ടു നിന്ന് ചൈനയിലേക്കു യാത്രതിരിച്ചു.
21ാം വയസ്സിൽ ആരംഭിച്ച കപ്പൽ യാത്ര ഏതാണ്ട് മുപ്പതു വർഷത്തോളം ദീർഘിച്ചു. കാറ്റും കോളുമുള്ള സാഗരപ്പരത്തിലൂടെ സഞ്ചരിച്ച് അദ്ദേഹം ആഫ്രിക്കയും ഏഷ്യയും യൂറോപ്പും കണ്ടു. താൻ കണ്ട നാടുകളിലെ വിലപിടിച്ച വിവരങ്ങളാണ് അദ്ദേഹം ലോകത്തിനു നല്കിയത്.
1364 ലാണ് ഇബ്ൻ ബത്തൂത്തായുടെ ജനനം. ലാനിടയിൽ നിന്ന് ടാർജനീയയിലേക്കു കുടിയേറിയ ബെർബർ ഗോത്രക്കാരുടെ പിൻമുറക്കാരായ കുടുംബം. അന്ന് അച്ചടി മാദ്ധ്യമങ്ങളൊന്നും ഉണ്ടായിരുന്നില്ല. തന്റെ വിശ്വ സഞ്ചാരം പൂർത്തിയതിനു ശേഷം 1357 ൽ ഒരു പണ്ഡിതന് പറഞ്ഞു കൊടുത്ത് എഴുതിച്ചതാണ് യാത്രാവിവരണം ” റിംഹ്‌ല” എന്ന പേരായിരുന്നു ആ ഗ്രന്ഥത്തിന്. അതും കുറച്ച മാത്രമുള്ള വിശദീകരണം.അദ്ദേഹത്തിന്റെ ഹജ്ജ് കർമ്മം പൂർത്തിയായതിനു ശേഷമാണ് ലോക യാത്ര പൂർത്തിയാക്കിയത്.
29 വർഷം നീണ്ടു നിന്ന ആ സഞ്ചാരം ഒരു ലക്ഷത്തി ഇരുപതിനായിരം കിലോ മീറ്റർ ദൂരം സഞ്ചരിച്ചു എന്നാണ് ഏകദേശ കണക്ക്. യാത്ര മതിയായില്ല വിണ്ടും സഞ്ചാരത്തിനു മുതിർന്നു. ഇച്ഛാശക്തി അവർണ്ണനീയമാണ്. അറബ് ലോകത്തു നിന്ന് ഇസ്ലാം സ്വാധീനം മറ്റു പ്രദേശങ്ങളിലേക്കു വ്യാപിച്ചതിന്റെ ഹ്രസ്വ ചിത്രം ഇബ്ൻ ബത്തൂത്തയുടെ സഞ്ചാര വിവരണം നല്കുന്നു. വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ ” റിംഹ്‌ല”യിൽ നിന്നു ലഭിക്കുന്നു. ദുർഘടമായ യാത്രക്കിടയിൽ പല അപകടളേയും നേരിട്ടു.പലസ്ഥലത്തു നിന്നും പല വിവാഹങ്ങൾ കഴിച്ചു. മാലി ദീപിലെ രാജകുടുംബത്തിൽ നിന്ന് കല്യാണം കഴിച്ചു എന്നു മാത്രമല്ല അവിടെ ഒരു അട്ടിമറി നടത്തി ഭരണം പിടിക്കാനും വൃഥാ ശ്രമം നടത്തി. ഡൽഹിയിലെത്തിയ ഇബ്ൻ ബത്തൂത്ത ചക്രവർത്തി മുഹമ്മദ്ബിൻ തുഗ്ലക്കിന്റെ മുഖ്യ ന്യായാധിപതനായി ചുമതല വഹിച്ചു. രണ്ടു വർഷമാണ് ആ ജോലി നിർവ്വഹിച്ചത്.
കോഴിക്കോടെത്തി സാമൂതിരി രാജാവിനേയും സന്ദർശിച്ചു. ഭൂഗോളത്തിൽ നോക്കിയാൽ കാണാവുന്ന ഒട്ടുമിക്ക രാജ്യങ്ങളിലൂടെയും അദ്ദേഹം ഓട്ടപ്രദക്ഷിണം നടത്തി. ലോക സഞ്ചാര വിവരണത്തിൽ ഒട്ടനവധി വിവരങ്ങൾ കാണാമറയത്തു നിന്ന് അദ്ദേഹം തപ്പിയെടുത്തു. കമാറോക്കോയിലെ സുൽത്താൻ ബത്തൂത്തയുടെ സുദീർഘമായ ലോക പര്യടനത്തെ പരിഗണിച്ച് അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യയെക്കുറിച്ചും കോരളത്തെക്കുറിച്ചും അദ്ദേഹം അവതരിപ്പിച്ച വിവരങ്ങൾ വളരെ വിലപ്പെട്ടതാണ്. ഇന്ത്യയിലെ തപാൽ സമ്പ്രദായം, സതിആചാരം ഗംഗാ നദിക്കു ജനങ്ങൾ നല്കുന്ന ഭക്തിയൊക്കെ ബത്തൂത്ത കണ്ടറിഞ്ഞത് രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രയ്ക്കിടയിൽ അദ്ദേഹം കുറച്ചു നാൾ കേരളത്തിലും താമസിച്ചു. മുലൈബാർ (മലബാർ) എന്നാണ് അദ്ദേഹം കേരളത്തെക്കുറിച്ച് പരാമർശിക്കുന്നത്. സന്താപ്പൂർ മുതൽ കൊല്ലം വരയുള്ള അന്നത്തെ പ്രദേശമാണ് മലബാർ . മംഗലാപുരം, എഴിമല, ധർമ്മടം, വളപട്ടണം പന്തലായിനി, കോഴിക്കോട്, കൊല്ലം, തുടങ്ങിയ നാടിനെപ്പറ്റി പല വിലപ്പെട്ട വിവരങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. കോഴിക്കോട് സാമൂതിരിയുടെ സ്വീകരണം തനിക്കു ലഭിച്ചതായി ബത്തൂത്ത പറയുന്നു. ചൈനയിൽ നിന്നുള്ള കപ്പലുകൾ കോഴിക്കോട് തുറമുഖത്ത് സാധാരണയായി വരുമായിരുന്നത്രേ ! കേരളത്തിലെ ജനജീവിതം, ഹിന്ദു മുസ്ലിം മൈത്രി,അറബി വ്യാപാരികൾക്കുണ്ടായിരുന്ന പ്രാധാന്യം, കൃഷി, ജന്തു പരിചരണം, ഭക്ഷണക്രമം, ദായക്രമം,ചികിത്സാ പാരമ്പര്യം എന്നിവയൊക്കെ യാത്രാ വിവരണത്തിലുണ്ട്. വെളിചെണ്ണ ഉണ്ടാക്കുന്ന വിധം, നാളികേരം, ചുക്ക്, കുരുമുളക്, ചക്ക, മാങ്ങ ഞാവൽപ്പഴം, വെറ്റില, അടയ്ക്ക എന്നിവയെക്കുറിച്ചും പറയുമ്പോൾ അദ്ദേഹത്തിന്റെ ഗ്രാഹ്യം അമൂല്യമായിരുന്നു എന്നു പറയാതെ വയ്യ.കേരളത്തിലെത്തിയ മറ്റൊരു സഞ്ചാരിയും ഇത്രയും സമഗ്രവും വിശദവുമായ വിവരണം നല്കിയിട്ടില്ല. കേരളീയ ജീവിതത്തിന്റേയും ഭൂപ്രകൃതിയുടേയും ആഴമേറിയ കണ്ടെത്തൽ ബത്തൂത്തയുടെ യാത്രാവിവരണത്തിന്റെ അവശേഷിപ്പുകളാണ്. 1375 ൽ ഇബ്ൻ ബത്തുത്ത അന്തരിച്ചു. അദ്ദേഹത്തിനു നുറു നുറു നമസ്കാരം.
പ്രൊഫ.ജി.ബാലചന്ദ്രൻ