കോൺഗ്രസ്സ് ചരിത്രപരമായ ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്താണ് നേതൃസ്ഥാനങ്ങളിൽ നിന്ന് വി.എം. സുധീരൻ്റെ രാജി. കാരണങ്ങൾ പലതുമുണ്ടാവാം. പക്ഷെ കോൺഗ്രസ്സിനെ ശക്തിപ്പെടുത്തേണ്ട സമയത്ത് അത്ര വലിയ കടുത്ത തീരുമാനം വി.എം സുധീരൻ എടുക്കേണ്ടിയിരുന്നില്ല. ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് ചർച്ച ചെയ്താൽ തീരുന്നതിനപ്പുറം പ്രശ്നങ്ങൾ കോൺഗ്രസ്സിലില്ല. കോൺഗ്രസ് ദുർബലമാവുന്നു എന്ന സന്ദേശം പൊതുമണ്ഡലത്തിൽ വ്യാപിക്കാൻ ഇത് കാരണമാവും. കോൺഗ്രസ്സിനോടൊപ്പം നിന്ന് നിർണായക സമയത്ത് പലരും പാർട്ടി വിട്ടു. പി സി ചാക്കോയും , ലതികാ സുഭാഷും, പി.എം. സുരേഷ് ബാബുവും എല്ലാം പുതിയ രാഷ്ട്രീയ അഭയം കണ്ടെത്തി. സമീപകാലത്ത് അനിലും, പ്രശാന്തും സി.പി. എം. ലേക്കും ചേക്കേറി. അത് ശരിയായില്ല. ആരും തല മറന്ന് എണ്ണ തേക്കരുത്’ . നമ്മളെ നമ്മളാക്കിയത് കോൺഗ്രസ്സാണ്. അതു കൊണ്ട് അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒരുമിച്ച് പ്രവർത്തിക്കാം.
പ്രൊഫ ജി ബാലചന്ദ്രൻ