മഹാകവി വൈലോപ്പിള്ളിയുടെ മനസ്സിലുദിച്ച ചിന്തയിൽ നിന്നാണ് കൗമാര കലയുടെ അഭിമാന സ്തംഭമായി ‘സ്വർണകപ്പ്’ എന്ന ആശയം ഉടലെടുക്കുന്നത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബിനു മുന്നിൽ വൈലോപ്പിള്ളി തന്റെ നിർദ്ദേശം സമർപ്പിച്ചു. കഴിയുമെങ്കിൽ 101 പവനുള്ള ഒരു സ്വർണക്കപ്പ് കലോത്സവത്തിനും ഏർപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നടരാജ വിഗ്രഹം പ്രതിഷ്ഠിച്ച കപ്പിൽ ആറു പവന്റെ സ്വർണ്ണം പൂശി നൽകി. സ്വർണക്കപ്പിനുള്ള പണം പിരിച്ചെടുക്കാൻ നടപടി സ്വീകരിച്ചു. പ്രശസ്ത ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരുടെ ഡിസൈനായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. വിദ്യ, കല, നാദം എന്നിവ സമന്വയിപ്പിച്ചു കൊണ്ടുള്ള കപ്പ് നന്നായിരിക്കുമെന്ന് വൈലോപിള്ളി നിർദേശിക്കുകയും ചെയ്തു. ഒറ്റ ദിവസം കൊണ്ടാണ് ശ്രീ കണ്ഠൻ നായർ സ്വർണക്കപ്പ് രൂപകൽപ്പന തയാറാക്കിയത്. കോയമ്പത്തൂർ മുത്തുസ്വാമി കോളനിയിലെ ടി.വി.ആർ നാഗാസ് വർക്സിനെയായിരുന്നു കപ്പുണ്ടാക്കാനുള്ള പണി എൽപിച്ചത്. 101 പവനാണ് ഉദേശിച്ചിരുന്നതെങ്കിലും പണി പൂർത്തിയായപ്പോഴേക്കും 117.5 പവനായി. ആ കപ്പ് 1987 ൽ കോഴിക്കോട്ടെത്തിച്ചു. രണ്ടേകാൽ ലക്ഷം രൂപയായിരുന്നു അന്ന് കപ്പുണ്ടാക്കാൻ ചെലവായത്. അഞ്ചു പേർ ചേർന്ന് ഒന്നരമാസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. വീട്ടിയിൽ തീർത്ത പീഠത്തിലായിരുന്നു 18 ഇഞ്ച് ഉയരവും 12 ഇഞ്ച് വീതിയുമുള്ള വളയിട്ട കയ്യിൽ വലംപിരിശംഖ് പിടിച്ചതു പോലെ സ്വർണക്കപ്പ്. തിരുവിതാംകൂർ രാജ്യ ചിഹ്നത്തെ ഓർമിപ്പിക്കുന്ന രൂപമായിരുന്നു കപ്പിന്. വീട്ടിയിൽ തീർത്ത പീഠത്തിനു മുകളിൽ ഗ്രന്ഥവും അതിന്റെ മുകിൽ കൈ, അതിനും മേലെ ശംഖ്. ഈ ഗ്രന്ഥത്തിലെ അറിവ് എന്നിലേക്ക് പകരേണമേ എന്നാണ് സാരം. 1987 ൽ കോഴിക്കോട് നടന്ന കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ല ആദ്യമായി സ്വർണക്കപ്പിൽ മുത്തമിട്ടു. ഗ്രേഡിങ് സംവിധാനം വരികയും പ്രതിഭാ, തിലകം പട്ടങ്ങൾ എടുത്തുകളയുകയും ചെയ്തിട്ടും സ്വർണക്കപ്പ് നിലനിന്നു. കലോത്സവത്തിന്റെ പ്രധാന ആകർഷണവും ഇതുതന്നെ. ജേതാക്കൾക്ക് ഒരു ദിവസം മാത്രമേ സ്വർണക്കപ്പ് കൈവശം വയ്ക്കാനാവൂ. പിന്നീട് പൊലീസ് അകമ്പിയോടെ ജേതാക്കളുടെ ജില്ലാ ട്രഷറിയിൽ എത്തിക്കുകയും അവിടെ സൂക്ഷിക്കുകയും ചെയ്യുന്നു. 1887 ൽ കോഴിക്കോട്ട് അവതരിപ്പിച്ച സ്വർണക്കപ്പ് ഏറ്റവും കൂടുതൽ തവണ നേടാനായതും കോഴിക്കോടിനു തന്നെ.
ഇത്തവണ എത് ജില്ലയ്ക്ക് ആകുമോ ആ ഭാഗ്യം.
പ്രൊഫ.ജി.ബാലചന്ദ്രൻ

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി