സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്(എസ്.പി.സി) യൂണിഫോം വിവാദം

ഈയിടെ എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടി SPC യൂണിഫോമുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിഫോമിൽ തന്റെ മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യൂണിഫോമിനൊപ്പം തട്ടം ഇടാനും കൈകൾ പൂർണമായി മറയ്ക്കുന്നതരത്തിൽ വസ്ത്രം ധരിക്കാനും അനുവദിക്കണമെന്നായിരുന്നു കുട്ടിയുടെ ആവശ്യം. വിദ്യാർത്ഥിനിയുടെ ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചൂ. ഹർജിക്കാരിക്ക് ഈ ആവശ്യമുന്നയിച്ചു സർക്കാരിനെ സമീപിക്കാവുന്നതാണെന്നു വ്യക്തമാക്കി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഹർജി തീർപ്പാക്കി.

കേരള സർക്കാർ എന്തു പറഞ്ഞു?

കേരളത്തിൻ്റെ കുട്ടി പോലീസ് ഇന്ത്യയ്ക്കൊരു മാതൃകയാണ്. സമാധാനപരമായ ഒരു സമൂഹസൃഷ്ടിക്കായി അച്ചടക്കം, ഉത്തരവാദിത്ത ബോധം, സാമൂഹിക പ്രതിബദ്ധത, സേവന സന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാര്‍ഥി കര്‍മസേനയാണ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്. തീവ്രവാദം, വിഘടന വാദം, വര്‍ഗീയത, ജാതീയത, ലഹരിഭ്രമം തുടങ്ങിയവക്കെതിരെ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്നതാണ് SPC യുടെ പ്രധാന ലക്ഷ്യം.

സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിൻ്റെ യൂണിഫോം കോഡിൽ വ്യത്യസ്ത മതവിഭാഗങ്ങളുടെ വസ്ത്ര രീതികൾ അനുവദിച്ചാൽ രാജ്യത്ത് നിലനിൽക്കുന്ന മതേതരത്വത്തിന് കോട്ടം സംഭവിക്കുമെന്നും അതിനാൽ എസ്.പി.സി യൂണിഫോം കോഡിൽ യാതൊരുതര മാറ്റവും പാടില്ല എന്നതായിരുന്നു സർക്കാർ നിലപാട്.

കേരള സർക്കാർ നിലപാട് വൈവിധ്യങ്ങളെ ഉൾക്കൊള്ളാത്തതും സി.പിഎമ്മിന്റെ മതവിരുദ്ധ കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗവുമാണ് എന്ന ആക്ഷേപം ഇതേ തുടർന്ന് ഉയർന്നിരുന്നു. അത് പറയാനുള്ള അവരുടെ സ്വാതന്ത്ര്യം മാനിക്കുന്നു..

കേരളത്തിൻ്റെ സ്റ്റുഡൻ്റ് പോലീസ് സേനയിൽ മത വസ്ത്രങ്ങൾ അനുവദിക്കരുത് എന്ന സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. അത് മതനിരാസം കൊണ്ട് പറയുന്നതല്ല. ഇന്ത്യയിൽ എത്ര മതങ്ങളുണ്ട്? എത്ര ജാതികളും ഉപജാതികളും ഉണ്ട്. ? ഇവരെല്ലാം ചേർന്ന് മതചിഹ്നങ്ങൾ യൂണിഫോമിൽ അണിയാൻ ഹർജിയുമായ് കോടതിയിൽ പോയാൽ എന്താവും സ്ഥിതി ? ഈ മതചിഹ്നങ്ങളെല്ലാം കൂടി യൂണിഫോമിൽ ധരിച്ച് കുട്ടികൾ സ്കൂളിൽ എത്തിയാലുള്ള ഒരു സ്ഥിതി ഒന്നാലോചിച്ച് നോക്കു, ? കേരളത്തിൻ്റെ വിദ്യാലയങ്ങൾ മത കേന്ദ്രങ്ങളാവരുത്. അത് മതനിരപേക്ഷതയുടെ കേന്ദ്രങ്ങളായി തന്നെ തുടരണം. ഇപ്പോൾ വിദ്യാഭ്യാസം വിവിധ മതവിഭാഗങ്ങൾ വീതിച്ചെടുക്കുന്നു. ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കുന്ന കുട്ടികൾ അടുത്തിരിക്കുന്ന കുട്ടിയുടെ വർത്തമാനം അന്വേഷിക്കാൻ മറക്കുന്നു. അത് തുടർന്നുകൂടാ. ദേശീയതയും, മതനിരപേക്ഷതയും, സഹിഷ്ണുതയും, സാഹോദര്യവും ആയിരിക്കണം കുട്ടികൾ പഠിക്കേണ്ടത്. കുട്ടികളുടെ കയ്യിൽ വെറുപ്പിൻ്റെ ഏറു പടക്കങ്ങൾ നൽകരുത്.

എനിക്ക് പറയാനുള്ളത്.

ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങൾക്കും ഭരണാഘടനാനുസൃതമായ മതസ്വാതന്ത്ര്യവും വസ്ത്രധാരണ സ്വാതന്ത്ര്യവും നൽകണം എന്നു തന്നെയാണ് എൻ്റെ അഭിപ്രായം . സ്കൂൾ യൂണിഫോമിലും പ്രൊഫഷണൽ രംഗത്തും അവലംബിക്കേണ്ട ഡ്രസ് കോഡിനെ പറ്റി കർണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഇക്കാര്യത്തിൽ അദ്ദേഹത്തിൻ്റെ നിലപാട് പറയുകയും ചെയ്തു. കേരളത്തിലെ പരിണിതപ്രജ്ഞരായ മുസ്ലീം മതപണ്ഡിതൻമാർ അവരുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമായ ഇന്ത്യയിൽ ഇത്തരത്തിലുള്ള തർക്കങ്ങൾ ഭൂഷണമല്ല.

വിമർശനങ്ങൾ ഏറെ ഉണ്ടെങ്കിലും കേരളത്തിലെ പോലീസും സിവിൽ സർവ്വീസും ഇന്നും മതനിരപേക്ഷത കൈവിട്ടിട്ടില്ല. യാതൊരു കാരണവശാലും ക്രമസമാധാന ചുമതലയുള്ളവർ അവരുടെ കൃത്യനിർവ്വഹണത്തിനിടെ ഏതെങ്കിലും മതത്തിൻ്റെയോ വിശ്വാസത്തിൻ്റെയോ വക്താക്കളോ പ്രയോക്താക്കളോ ആവരുത് എന്നാണ് എൻ്റെ അഭിപ്രായം. . അത് തീർത്ഥാടന സ്ഥലങ്ങളിൽ ഒദ്യോഗിക പരിവേഷത്തിലെത്തി ചെയ്യുന്ന ഭക്തിഗാനാലാപനങ്ങൾ പോലും. അതെല്ലാം പിന്നീട് വിവാദങ്ങൾക്ക് കളമൊരുക്കും. ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് മങ്ങലേൽക്കാതെ നോക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും മത സംഘടനകൾക്കും തുല്യമായ ഉത്തരവാദിത്തമുണ്ട്. അത് മറക്കരുത്.

പ്രൊഫ ജി ബാലചന്ദ്രൻ

#spcuniform

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ