സ്വതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലിയിൽഇന്ത്യയ്ക്ക് മെഡൽ കൊയ്ത്ത്.


ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ കായിക താരങ്ങളുടെ പ്രകടനം അഭിമാനകരവും ആഹ്ളാദ ദായകവുമാണ്. ഇന്ത്യയുടെ ഈ ചരിത്രനേട്ടത്തെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. എഴുപതിൽപരം രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകായിക വിനോദത്തിൻ്റെ സ്കോർ ബോർഡിൽ ഭാരതത്തിൻ്റെ ചുണക്കുട്ടികൾ സുവർണമുദ്രകൾ പതിപ്പിച്ചു. 22 സ്വർണ്ണവും 16വെള്ളിയും 23 വെങ്കലവുമായി ഇന്ത്യ ആദ്യ നാല് രാജ്യങ്ങളുടെ പട്ടികയിലെത്തിയത് സ്തുത്യർഹമാണ്. 322 അംഗ ഇന്ത്യൻ ടീമിൻ്റെ ഇത്തവണത്തെ സ്വർണ്ണക്കൊയ്ത്തിന് തുടക്കമിട്ടത് വനിതകളുടെ ഭാരോദ്വഹനത്തിലൂടെ മീരാ ഭായ് ചാനുവായിരുന്നു. ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധു നേടിയ സ്വര്‍ണവും തിളക്കമാർന്നതാണ്. കായിക മാമാങ്കത്തിൻ്റെ കൊടിയിറങ്ങിയപ്പോൾ ‘ കേരളത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. മലയാളികളായ ശ്രീശങ്കർ, എൽദോസ് പോൾ, അബൂബക്കർ എന്നിവരും മെഡലുകൾ നേടി കായിക കേരളത്തിൻ്റെ യശസ്സ് വാനോളം ഉയർത്തി. കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘങ്ങളെ പ്രചോദിപ്പിക്കാൻ വേണ്ടി “ക്രിയേറ്റ് ഫോർ ഇന്ത്യ” എന്ന കാമ്പെയ്‌ൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയതും ഗുണം ചെയ്തു. ഒരു കാലത്ത് നിൽക്കാൻ പോലും സ്റ്റാമിനയില്ലാത്ത ദരിദ്രർ എന്ന് ഇന്ത്യൻ കായിക രംഗത്തെ ആക്ഷേപിച്ചിരുന്നവർക്കുള്ള മുഖമടച്ച മറുപടി കൂടിയാണ് ഈ ഇന്ത്യൻ തിളക്കം. എന്നിരുന്നാലും കഴിഞ്ഞ കാലങ്ങളിൽ എന്തുകൊണ്ട് നാം തോറ്റു പോയി എന്നതിനെക്കുറിച്ച് സ്വയം വിമർശനപരമായ വിലയിരുത്തൽ ആവശ്യമാണ്. ഭാവിയിൽ ഇന്ത്യയുടെ കായിക നയം രൂപപ്പെടുത്തുമ്പോൾ ജയപരാജയങ്ങളുടെ സത്യസന്ധമായ വിലയിരുത്തൽ ഗുണം ചെയ്യും. 2010 ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിലായിരുന്നു ഇന്ത്യയുടെ എക്കാലത്തേയും മികച്ച പ്രകടനം. അന്ന് എൻ്റെ മകൾ റാണി ഡൽഹിയിൽ പോലീസ് കമ്മീഷണറായിരുന്നു. ഡൽഹി കോമൺ വെൽത്ത് ഗെയിംസിൻ്റ സുരക്ഷാ ചുമതലയിൽ റാണിയും നിയോഗിക്കപ്പെട്ടിരുന്നു. ജിജി തോംസണായിരുന്നു 2010 ലെ ഗെയിംസ് കോർഡിനേറ്റർ. കായിക രംഗത്തിനു പുറമെ സാമ്പത്തിക രംഗത്തും അന്തർദ്ദേശീയ സഹകരണത്തിലും ആയുധശേഷിയിലും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും ഇന്ത്യ മുമ്പെങ്ങുമില്ലാത്ത കുതിപ്പ് തുടരുകയാണ്. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ ഭരണാധികാരികൾ കൈക്കൊണ്ട ദീർഘവീക്ഷണം തന്നെയാണ് ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ച ചാലക ശക്തി. ഇന്ത്യൻ കായികരംഗം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്ന ആശംസകളോടെ :…

പ്രൊഫ ജി ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ