“സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്” – ലോകമാന്യ തിലകൻ

ബ്രിട്ടീഷുകാർ ഇന്ത്യയേയും ഇന്ത്യാക്കാരെയും നുറ്റാണ്ടുകളോളം ഭരിച്ചു മുടിച്ചു. ഇന്ത്യാക്കാരെ ശിപായിമാരായി റിക്രൂട്ട് ചെയ്തു. അവരെക്കൊണ്ട് നീചമായി തടവിൽ കിടന്ന ഇന്ത്യാക്കാരെ തല്ലിച്ചതച്ചു. പിന്നെ മെക്കാളോയുടെ വിദ്യാഭ്യാസ നയം പ്രാവർത്തികമാക്കി. അവർ ക്ലാർക്കന്മാരെ സൃഷ്ടിച്ചു. ഇന്ത്യ മുഴുവൻ സ്വാതന്ത്ര്യ സമരത്തിന്റെ കൊടുങ്കാറ്റുയർന്നു. അപ്പോഴാണ് “സ്വാതന്ത്ര്യം എന്റെ ജന്മാവശമാണ് അതു നേടുക തന്നെ ചെയ്യും” എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് 1916 ൽ ബാല ഗംഗാധര തിലകൻ ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തേയ്ക്ക് കടന്നു വരുന്നത്.

സ്വാതന്ത്ര്യ സമരത്തിന്റെ കർമ്മരംഗത്ത് ജ്വലിച്ചു നിന്ന ബാല ഗംഗാധര തിലകൻ ജനിച്ചത് മാഹാരാഷ്ട്രയിലെ രത്നഗിരിയിൽ ആണ്. ഭാരതീയർക്ക് രാജ്യ സ്നേഹമുണ്ടാക്കാനും വൈദേശിക ഭരണത്തിന്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്താനും പ്രസംഗത്തിലൂടെയും ലേഖനങ്ങളിലൂടെയും തിലകൻ പരിശ്രമിച്ചു. അദ്ദേഹത്തിന്റെ വേറിട്ട വ്യക്തിത്വവും സ്വഭാവശുദ്ധിയും ലോക ജനത മനസ്സിലാക്കി. അതുകൊണ്ടാണ് ബാല ഗംഗാധര തിലകൻ :ലോകമാന്യതിലകനായത്”. അദ്ധ്യാപകനും തത്വചിന്തകനും പത്രപ്രവർത്തകനുമായിരുന്ന തിലകൻ സ്വന്തം നിലാപാടിൽ നിന്ന് അണുകിട വ്യതിചലിക്കുമായിരുന്നില്ല. രാജ്യത്തിന്റെ മോചനമായിരുന്നു അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം. കഷ്ടതകളും യാതനകളും അപമാനങ്ങളും ജയിൽ ശിക്ഷയുമെല്ലാം അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് ഊർജ്ജം പകർന്നതേയുള്ളു . ജയിൽ വാസവും ഭാര്യയുടെ വിയോഗവും മൂത്തമകന്റെ അകാല ചരമവും തിലകന്റെ പ്രവർത്തനത്തെ പിന്തിരിപ്പിച്ചില്ല.

അപാരപണ്ഡിതനായ അദ്ദേഹം രചിച്ച “ഒറിയൻ” , The Arctic Home in the Vedas , “ഗീതാ രഹസ്യം” എന്നീ ഗ്രന്ഥങ്ങൾ ജനങ്ങളുടെ വിജ്ഞാന മണ്ഡലഞ്ഞെ ഉത്തേജിപ്പിക്കാൻ ഉപകരിച്ചു. ഭാര്യാപിതാവ് സ്ത്രീധനമായി എന്ത് വേണമെന്ന് ചോദിച്ചപ്പോൾ പുസ്തക പ്രേമിയായ തിലകൻ പറഞ്ഞത് ‘കുറച്ചു നല്ല പുസ്തകങ്ങൾ തന്നാൽ മതി എന്നായിരുന്നു. തിലകൻ ജനങ്ങൾക്കു വിദ്യാഭ്യാസം നല്കാൻ ഒരു സ്ക്കൂൾ ആരംഭിച്ചു. പിന്നീട് അത് കോളേജാക്കി. വിദ്യാലയ നടത്തിപ്പിന് സർക്കാർ ഗ്രാന്റ് വാങ്ങിയാൽ അവരുടെ നിബന്ധനകൾക്കു വിധേയമായി പ്രവർത്തിക്കേണ്ടി വരുമെന്ന് അദ്ദേഹം വാദിച്ചു. തിലകൻ വിജ്ഞാനമേഖലകൾക്കു പുതിയ ചാലുകൾ വെട്ടിതുറന്നു. അദ്ദേഹത്തിന്റെ നാവും തുലികയും സ്വന്തം നാടിനു വേണ്ടി തീ തുപ്പി. “കേസരി” “മറാഠി ” എന്നീ പത്രങ്ങളിലൂടെ സാമ്രാജ്യത്വത്തെ അദ്ദേഹം നഖശിഖാന്തം എതിർത്തു.

ബ്രീട്ടീഷുകാർ തിലകനെ വിശേഷിപ്പിച്ചത് “അസമാധാനത്തിന്റെ പിതാവ്” എന്നാണ് . അദ്ദേഹത്തിന്റെ പ്രവർത്തനതീവ്രതകൊണ്ട് ബ്രിട്ടീഷുകാർ തിലകനെ അറസ്റ്റു ചെയ്ത് ആറു വർഷത്തേക്കു നാടു കടത്തി. പുറത്തിറങ്ങിയ തിലകൻ വീണ്ടും സമര മുഖത്തേയ്ക്കു കുതിച്ചു. കിഴ്ജാതിക്കാരെ ഉദ്ധരിക്കാനും സ്ത്രീകൾക്ക് വിദ്യാഭ്യാസം നല്കാനും വേണ്ടി പ്രചരണമാരംഭിച്ചു. ഇംഗ്ലീഷുകാരെ ശുണ്ഠിപിടിപ്പിച്ചു കൊണ്ട് തിലകൻ വിദേശവസ്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ചു. കാശി കോൺഗ്രസ്സ് സമ്മേളനത്തോടുകൂടി അദ്ദേഹം ഭാരതത്തിന്റെ പ്രിയ നേതാവായി. ബംഗാൾ വിഭജനത്തെ ശക്തിയായി എതിർത്ത തിലകൻ, മതേതരത്വം കാത്തുസൂക്ഷിക്കാനും സാമ്രാജ്യത്വ ശക്തികൾക്കെതിരെ ജാഗരൂകരായിരിക്കാനും ആഹ്വാനം ചെയ്തു. ബ്രിട്ടീഷാധിപത്യത്തെ തുറന്ന് എതീർക്കാനുള്ള വേദിയായി കോൺഗ്രസ്സിനെ മാറ്റി.

ഒരു ക്രൈസ്തവ കുടുംബത്തിൽ നിന്നും ചായ കുടിച്ചതിന്റെ പേരിൽ തിലകനെ ബ്രാഹ്മണച്ചങ്ങുകളിൽ നിന്നു വിലക്കി . പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് ബ്രാഹ്മണ പുരോഹിതന്മാരുൾപ്പെടെ ആരും പങ്കെടുത്തില്ല. തിലകൻ താൻ ചെയ്ത ശരിയിൽ ഉറച്ചു നിന്നു.

1920 ആഗസ്റ്റ് ഒന്നിനു തിലകൻ ദിവംഗതനായി. ശവമഞ്ചവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര നീങ്ങിയപ്പോൾ അന്നവിടെ കൂടിയ രണ്ടര ലക്ഷം പേർ കണ്ണീർ വാർത്തു. മൃതദേഹം വഹിച്ചു കൊണ്ടുളള പല്ലക്ക് ശ്മശാനത്തിലേക്കു നയിച്ചത് അന്നത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളായിരുന്നു . ബ്രിട്ടിഷ് വിലക്കുകൾ ലംഘിച്ചുകൊണ്ട് ജനലക്ഷങ്ങൾ വിലാപയാത്രയിൽ പങ്കെടുത്തു. അന്നുവരെ ആർക്കും ലഭിക്കാത്ത വികാരോഷ്മളമായ അന്ത്യയാത്രയപ്പാണ് ആ ജനനായകനു ലഭിച്ചത്. ദേശീയ സ്വാതന്ത്ര്യ സമരത്തിലെ വെള്ളിനക്ഷത്രമായിരുന്നു ലോകമാന്യ തിലകൻ.

പ്രൊഫ ജി ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ