സ്വർണ്ണത്തോടുള്ള കേരളീയരുടെ ഭ്രമവും അക്ഷയതൃതീയ വ്യാപാരവും

സ്വർണ്ണമെന്ന മഞ്ഞ ലോഹം കേരളത്തിലുണ്ടാക്കുന്ന കോലാഹലം ചില്ലറയല്ല.സ്വർണ്ണത്തിന്റെ കള്ളക്കടത്തു നാൾക്കു നാൾ വർദ്ധിക്കുന്നു. പെണ്ണിനെ പൊന്നു കൊണ്ട് പൊതിഞ്ഞാണ് കല്യാണം നടത്തുന്നത്. അതിനു കടം വാങ്ങിയും പുരയിടങ്ങൾ വിറ്റുമാണ് സ്വർണ്ണം വാങ്ങുന്നത്. സ്വർണ്ണക്കടയിൽ ചെന്നാലോ പണിക്കുലി, പണിക്കുറവ് 24 കാരറ്റ് 22 കാരറ്റ് അങ്ങനെ എത്ര എത്ര സൂത്രങ്ങളാണ് കടക്കാർ പ്രയോഗിക്കുന്നത്. ദിവസവും പുതിയ പുതിയ ജൂവലറികൾ തുറക്കുന്നു. അതിന് നടത്തുന്ന പരസ്യങ്ങളും കൊണ്ടു വരുന്ന സെലിബ്രറ്റികൾക്ക് നല്‌കുന്ന സമ്മാനങ്ങളും എത്ര വലുതാണ്.

പല ഓഫറുകൾ ചെയ്താണ് അക്ഷയതൃതീയ സ്വർണ്ണവ്യാപാരം നടത്തുന്നത്. അക്ഷയതൃതീയ ദിവസം സ്വർണ്ണം വാങ്ങിയാൽ വലിയ ഐശ്വര്യമാണെന്നാണ് വിശ്വാസം. അന്ധവിശ്വാസത്തിനും ഒരതിരുവേണ്ടേ. ഒറ്റ ദിവസം 10000 കോടിയുടെ കച്ചവടമാണ് നടക്കുന്നതു .

സ്ത്രീകൾക്കു സ്വർണ്ണ ഭ്രമംകൂടി . നാട്ടിൽ സ്വർണ്ണക്കളവും കൂടി. മാല പൊട്ടിക്കൽ,വീടു പൊളിച്ചു മോഷണം തുടങ്ങിയവ.സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകത്തിന്റെയും ആത്മഹത്യകളുടെയും വാർത്ത കൊണ്ട് ദിനപ്പത്രങ്ങൾ നിറയുന്നു. സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന പീഡനങ്ങൾ വെറെ. കല്യാണാലോചന നടക്കുമ്പോൾ തന്നെ വരന്റെ വീട്ടുകാർ ചോദിക്കുന്നത് നിങ്ങൾ പെണ്ണിന് എന്ത് കൊടുക്കും എന്നാണ്. വധു വീട്ടിൽ വന്നാൽ സ്വർണ്ണം തുക്കി നോക്കുന്നവരും പെട്ടിയിൽ വച്ചു പൂട്ടുന്നവരുമുണ്ട്. ഇപ്പോൾ ചില യുവാക്കൾ സ്വർണ്ണമാലയും ചെയിനും അണിഞ്ഞ് നടക്കുന്നത് കാണാം.

സ്വർണ്ണക്കട നടത്തി കോടികൾ ലാഭമുണ്ടാക്കുന്ന ഉടമകൾ ദിനം പ്രതി പുതിയ പുതിയ ഷോറൂമുകൾ തുറക്കുന്നു. സ്വർണ്ണക്കട നടത്തി പൊട്ടിപ്പോയ ഒരാളെ മാത്രമേ എനിക്കറിയാവൂ. അത് “അറ്റ്ലസ് രാമചന്ദ്രനാണ്”. ഏതോ കടം വാങ്ങലുകളുടെ പേരിൽ അദ്ദേഹം ഇപ്പോഴും ജയിലിലാണ്.

മുക്കുപണ്ടങ്ങളുടേയും ഒരു ഗ്രാം തങ്കത്തിൽ തീർത്ത ആഭരണത്തിന്റെയും കച്ചവടവും തകൃതിയാലി നടക്കുന്നു.

ക്ഷേത്രത്തിലെ സ്വർണ്ണശേഖരം അത്ഭുതപ്പെടുത്തുന്നതാണ്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിൽ ഉള്ള സ്വർണ്ണനിധിയുടെ കണക്ക് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന സ്ത്രീകൾ ഉള്ളത് കേരളത്തിലാണെന്നാണ് ഒരു പഠനത്തിൽ തെളിഞ്ഞതത്രേ!.

ഇപ്പോൾ കള്ളന്മാർക്കു താല്പര്യം നോട്ടുകളോടല്ല,സ്വർണ്ണത്തോടാണ്. കാരണം അതിന്റെ വലിയ വില തന്നെ. ഓരോ മത വിഭാഗത്തിനും വ്യത്യസ്തമായ സ്ത്രീധന സമ്പ്രദായങ്ങളാണ്. ഹിന്ദുക്കളുടെ കല്യാണത്തിനാണ് സർണ്ണം കൂടുതൽ കൊടുക്കേണ്ടത്. ഓരോരുത്തരുടേയും പത്രാസിനനുസരിച്ച് സ്വർണ്ണപ്പണ്ടങ്ങൾ വാരിക്കൊടുക്കും. സ്വർണ്ണമായും പണമായും ഓഹരിയായും പിന്നെയും കൊടുക്കുകയും വാങ്ങുകയുമാണ് പതിവ്. ക്രൈസ്തവ വിവാഹങ്ങൾക്ക് കല്യാണത്തിനു തന്നെ എല്ലാ അവകാശങ്ങളും തീർത്ത് സ്വർണ്ണവും പണവും കൊടുക്കും. പിന്നൊന്നിനും അവർക്കു അവകാശമില്ല. ഇപ്പോൾ ചില പ്രമാദമായ കേസ്സുകൾ സ്ത്രീകളുടെ ഓഹരിയ്ക്കു കോടതിയിൽ നടക്കുന്നുണ്ട് സ്ത്രീധന നിരോധനമൊക്കെയുണ്ടെങ്കിലും ഒന്നും ഫലപ്രദമല്ല.

മുസ്ലിം വിവാഹങ്ങളുടെ രീതി വിഭിന്നമാണ്. ഭർത്താവ് പുരുഷധനം (മെഹറ്) സ്ത്രിയ്ക്കു കൊടുക്കണം എന്നാണ് പ്രമാണം. പക്ഷേ അതൊക്കെ പേരിനും റിക്കാർഡിനും വേണ്ടി മാത്രം.

രാജാക്കന്മാർക്ക് സ്വർണ്ണ നാണയം കൊടുത്ത് സ്ഥാനമാനങ്ങൾ നേടിയിരുന്ന കാലം ചരിത്രത്തിലുണ്ട്. ഇതിനൊക്കെ അറുതിയുണ്ടാക്കാൻ രാഷ്ട്രീയപ്പാർട്ടികളും മത സംഘടനകളും സാമൂഹ്യ സംഘടനകളും ഇടപെട്ടേ മതിയാകു.

കനകം മൂലം കലഹം പലവിധം എന്ന ചൊല്ല് എത്രയോ പ്രസക്തം.

പ്രൊഫ.ജി.ബാലചന്ദ്രൻ

#akshyatritiya

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക