ഹിപ്പോക്രാറ്റസിനു പകരം ചരകൻ ? :

വൈദ്യശാസ്ത്രത്തിൻ്റെ പിതാവായി ഗണിക്കപ്പെടുന്ന , “ഹിപ്പോക്രാറ്റസ് പ്രതിജ്ഞയ്ക്ക്” പകരം മെഡിക്കൽ വിദ്യാർത്ഥികൾ ‘മഹർഷി ചരക ശപഥം’ ചെയ്യണമെന്ന ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശങ്ങൾ വിമർശനങ്ങൾക്ക് കാരണമായി . കമ്മീഷന്റെ ശുപാർശകളിൽ ഒന്ന് കിഴക്കിനെ അഭിമുഖീകരിച്ച് അഗ്നിസാക്ഷിയായാണ് ചരക പ്രതിജ്ഞയെടുക്കേണ്ടതെന്നാണ്. ഇതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പടെയുള്ള സംഘടനകൾ പരസ്യമായി രംഗത്തു വന്നു കഴിഞ്ഞു.

ആരാണ് ചരകൻ ?അർഹമായ രീതിയിൽ ആദരിക്കപ്പെട്ടോ ?

ബിസി 300 ലാണ് ചരകമുനി ജനിച്ചത്. ചരകന്റെ ജീവിതകാലത്തെക്കുറിച്ച്‌ വ്യത്യസ്താഭിപ്രായമുണ്ട്‌. ‘സഞ്ചാരി’, ‘ചികിത്സകൻ’ എന്നൊക്കെയാണ്‌ ‘ചരക’ന്‌ അർത്ഥം. ഒരു വൈദ്യകുലത്തിന്റെ പൊതുനാമമാണ്‌ ചരകനെന്ന്‌ ചില ചരിത്രപണ്ഡിതൻമാർ പറയുന്നുണ്ട്.. കനിഷ്കൻ്റെ കാലത്തെ കൊട്ടാരം വൈദ്യന്മാരെന്ന വാദവുമുണ്ട്. ചരകൻ, ആയുര്‍വ്വേദത്തിലെ ത്രിദോഷസങ്കല്‍പ്പം ശാസ്ത്രീയമായി അവതരിപ്പിച്ച വൈദ്യശാസ്ത്രജ്ഞനാണ്….ശരീര ശാസ്ത്രത്തെക്കുറിച്ചും ഡൈജഷന്‍, മെറ്റബോളിസം, ഇമ്മ്യൂണിറ്റി എന്നിവയെക്കുറിച്ചും അദ്ദേഹം പാണ്ഡിത്യം നേടിയിരുന്നു. മാനസികാരോഗ്യം ,ശിശുരോഗശാസ്ത്രം,വിഷശാസ്ത്രം ,ശസ്ത്രക്രിയ,ENT, രസായന തന്ത്രം- (ഫാർമക്കോളജി),വാജികരണ തന്ത്രം ( Reproductive Medicine)എന്നിങ്ങനെ അദ്ദേഹം വൈദ്യശാസ്ത്രത്തെ ഏഴ് ശാഖകളായി തരംതിരിച്ചു,. എങ്കിലും വേണ്ട രീതിയിൽ ചരകൻ ആദരിക്കപ്പെട്ടോ? ‘

” ചരകസംഹിത “

120 പേജുള്ള ചരക കൃതി എന്ന് പറയപ്പെടുന്ന ‘ചരക സംഹിത’യിൽ ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയെക്കുറിച്ചും, 149 രോഗങ്ങളെക്കുറിച്ചും , 341 സസ്യങ്ങളെപ്പറ്റിയും അവയിൽ നിന്നുണ്ടാക്കാവുന്ന ഔഷധങ്ങളെക്കുറിച്ചും , ജന്തുക്കളിൽ നിന്നു ലഭിക്കുന്ന 177 ഔഷധങ്ങളെപ്പറ്റിയും 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളെക്കുറിച്ചുമെല്ലാം വിശദീകരിച്ചിട്ടുണ്ട്.

പുരാതന ഗ്രീസിലെ ഭിഷഗ്വരനായിരുന്ന (BC 460 -BC 370) ഹിപ്പോക്രാറ്റസ് രോഗകാരണങ്ങളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളെ എതിർത്ത ആദ്യ വ്യക്തിയാണ്. അദ്ദേഹത്തിൻ്റേത് എന്ന് പറയപ്പെടുന്ന The Hippocratic Corpus എന്ന ഗ്രന്ഥത്തിൽ, ഭിഷഗ്വരൻ സത്യസന്ധനും ശാന്തനും ഗൗരവമുള്ളവനുമായിരിക്കണമെന്ന് നിഷ്കർഷിക്കുന്നു.

ഹിപ്പോക്രാറ്റിക് പ്രതിജ്ഞ

ഗ്രീക്ക് ഭാഷയിൽ എഴുതപ്പെട്ട ഹിപ്പോക്രാറ്റിക് പ്രതിജ്ഞ’ അതിൻ്റെ അതേ അർത്ഥത്തിൽ ഇന്ന് മെഡിസിൻ വിദ്യാർത്ഥികൾ എടുക്കുന്നില്ല. . ഇന്ന് പഠനം കഴിഞ്ഞിറങ്ങുന്ന കുട്ടികൾ എടുക്കുന്ന “ഹിപ്പോക്രാറ്റിക് ഓത്ത്” 1948-ൽ വേൾഡ് മെഡിക്കൽ അസോസിയേഷൻ, ജനറൽ അസംബ്ലിയിൽ അംഗീകരിച്ചതാണ്. അത് മനുഷ്യത്വത്തിനും രോഗികളുടെ സ്വകാര്യതയ്ക്കും ഊന്നൽ നൽകിക്കൊണ്ട് രൂപീകരിക്കപ്പെട്ട “ഡിക്ലറേഷൻ ഓഫ് ജനീവ” എന്നറിയപ്പെടുന്ന പ്രതിജ്ഞയാണ്. ഇത് കാലാനുസൃതമായി പരിഷ്കരിക്കുന്നതും അവസാനമായി കഴിഞ്ഞ 2017 ൽ പുതുക്കിയതുമാണ്.

എൻ്റെ നിലപാട് :

നിലവിലുള്ള വിവാദങ്ങൾ ഒരു തരത്തിലും ആയുർവേദത്തിൻ്റെ ആചാര്യനായ ചരകനെ ഇകഴ്ത്തുന്ന തരത്തിലാവരുത്. പുതിയ വിവാദങ്ങൾ സ്വാഭാവികമായും ചെന്നെത്തുക ചരകനെയും ആയുർവേദത്തേയും വിലകുറച്ച് കാണുന്നതിലേക്കാവും. ഗ്രീക്ക് മഹത്വം കാണുന്നതുപോലെ തന്നെ ഭാരതീയ മഹത്വവും നാം കാണേണ്ടതാണ്. എല്ലാത്തിനും പടിഞ്ഞാറോട്ട് നോക്കുമ്പോൾ തന്നെ കിഴക്കോട്ടും നോക്കിയാലെന്താ ? ചരകൻ മാത്രമല്ല, കണാദനും, സുശ്രുതനും വരാഹമിഹിരനുമൊക്കെ പ്രാചീന വൈദ്യശാസ്ത്ര രംഗത്തെ പ്രഗത്ഭരാണ്. ഗ്രീക്ക് ട്രാജഡികൾ ശ്രേഷ്ഠം തന്നെ. അതു കൊണ്ട് രാമായണവും മഹാഭാരതവും മോശമാണെന്ന് സങ്കൽപ്പിക്കാമോ? എല്ലാത്തിനും താരതമ്യപഠനവും പുനരന്വേഷണവും വേണം. അതു പോലെയാണ് ഹിപ്പോക്രാറ്റിസിനെയും ചരകനെയും നമ്മൾ കാണേണ്ടത്. ഇപ്പോഴുണ്ടാക്കിയ ചരക ശപഥം തികച്ചും പക്ഷപാതപരമാണ്. അത് ശാസ്ത്രീയമായ് പുതുക്കുകയും എല്ലാവർക്കും ഉൾക്കൊള്ളാവുന്ന രീതിയിലാവുകയും വേണം.

അതു പോലെ തന്നെ ഇതര വൈദ്യശാസ്ത്ര ശാഖകളായ ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നിവയെല്ലാം അവയുടെ സാധ്യതകൾക്കും ശാസ്ത്രീയതക്കും അനുസൃതമായി ഉപയോഗിക്കപ്പെടണം. പണം കൊടുത്തുകൊണ്ട് മെഡിക്കൽ ബിരുദം വാങ്ങുകയും രോഗിയുടെ കഴുത്തറക്കുന്ന ആശുപത്രികൾ പെരുകുകയും ചെയ്യുമ്പോൻ പ്രതിജ്ഞയല്ല പ്രധാനം ‘ പ്രവൃത്തിയാണ്. ആരോഗ്യമേഖലയിൽ നിന്നു വരുന്ന ചൂഷണ വാർത്തകൾ ഒട്ടും ആധുനിക സമൂഹത്തിനു ചേർന്നതല്ല. പാവങ്ങൾക്ക്കൂടി പ്രയോജനകരമാകുന്ന രീതിയിൽ ആരോഗ്യ സംവിധാനങ്ങൾ പരിഷ്‌കരിച്ചാൽ മാത്രമേ ചരകനോടും ചരിത്രത്താടും നീതി പുലർത്താൻ കഴിയൂ.

പ്രൊഫ ജി ബാലചന്ദ്രൻ.

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ