ഹിറ്റ്ലറെക്കൊണ്ട് മാപ്പ് പറയിപ്പിച്ച ധീര മലയാളി,തിരുവനന്തപുരത്ത് ജനിച്ച ചെമ്പകരാമൻ പിള്ള.

1931 ആഗസ്ത് 10 ന് പത്ര സമ്മേളനത്തിൽ ഹിറ്റ്ലർ പറഞ്ഞു ” ആര്യൻമാരല്ലാത്ത ഇന്ത്യക്കാരെ ബ്രിട്ടൻ അടക്കിവാഴുന്നുവെങ്കിൽ അത് അവരുടെ വിധിയാണ് ” .ഇന്ത്യക്കാരെ ഒന്നടങ്കം അപമാനിക്കുന്ന പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ഹിറ്റ്ലർ എന്ന നാസി ഏകാധിപതിയോട് ആവശ്യപ്പെടാൻ ഇന്ത്യയ്ക്ക് ഒരു ധീരപുത്രനുണ്ടായിരുന്നു: ചെമ്പകരാമൻ പിള്ള ! “നിങ്ങൾ രക്തത്തേക്കാൾ തൊലി വെളുപ്പിനെ പ്രണയിക്കുന്നവരാണ്. ഞങ്ങളുടെ തൊലി ഇരുണ്ടതാവാം. പക്ഷെ ഞങ്ങളുടെ ഹൃദയങ്ങൾ അങ്ങനെയല്ല”. ചിന്നസ്വാമി പിള്ളയുടെയും നാഗമ്മാളിന്റെയും മകനായി തിരുവനന്തപുരത്ത് ജനിച്ച ചെമ്പക രാമൻ്റെ ആത്മാഭിമാനം ജ്വലിച്ചു.! ആ വാക്കുകൾ വെറുതെയായില്ല . ലോക മാഹാ യുദ്ധത്തിന് ഇന്ത്യയുടെ സഹായം ആവശ്യമായതുകൊണ്ട് ഹിറ്റ്ലർ തെറ്റു തിരുത്തി മാപ്പെഴുതി നൽകി. ഭാരതത്തിൻ്റെ വിമോചനത്തിനു വേണ്ടി ചെമ്പകരാമൻ നടത്തിയ ജൈത്ര യാത്രകൾ അതിസാഹസികമായിരുന്നു. ചെമ്പകരാമന് ഒരു സ്വപ്നമുണ്ടായിരുന്നു. ബ്രിട്ടനെതിരെ പോരാടാൻ ജർമ്മനിയിൽ നിന്ന് ഇന്ത്യൻ പതാകയേന്തിയ ഒരു യുദ്ധക്കപ്പൽ ഇന്ത്യയിലെത്തിക്കണമെന്ന്. 1914 മുതൽ ബർലിനിൽ താമസമാക്കികൊണ്ട് ബർലിൻ ഇന്ത്യാ സംഘടനയിൽ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനായ് അഫ്ഗാനിസ്ഥാനിൽ കാബൂൾ ആസ്ഥാനമായി രൂപീകരിച്ച ഇന്ത്യാ-ബ്രിട്ടീഷ് പ്രൊവിൻഷ്യൽ സർക്കാരിലെ ആദ്യത്തെ വിദേശമന്ത്രിയായി. സുഭാഷ് ചന്ദ്ര ബോസിന് ഐ. എൻ. എ രൂപീകരണത്തിന് പ്രചോദനമേകിയ ധീര ദേശാഭിമാനിയായിരുന്നു അദ്ദേഹം. ജർമനിയിൽ ബ്രിട്ടനെതിരെ ഇന്ത്യയുടെ സമരപോരാളിയായി പ്രവർത്തിച്ചു. . ബുദ്ധിശക്തിയും നേതൃവൈഭവവും കൊണ്ട് ജർമ്മൻ ഭരണാധികാരി കൈസറിന്റെ അഭിനന്ദനം ഏറ്റുവാങ്ങാനും ജർമ്മൻനേവിയെ നയിക്കാനും ഭാഗ്യം സിദ്ധിച്ച ധീരനായ പടയാളിയായിരുന്നു പിള്ള . ജർമ്മൻകപ്പലായ ‘എംഡന്റെ’ വൈസ് ക്യാപ്റ്റനായ് പ്രവർത്തിച്ചു. ഒന്നാം ലോക മഹായുദ്ധത്തിൽ നിരവധി ബ്രിട്ടീഷ്കപ്പലുകളെ തകർത്ത ധിക്കാരിയായ ആ ഇന്ത്യക്കാരനെ പിടികൂടുന്നവർക്ക് ഒരുലക്ഷം പൌണ്ട് ബ്രിട്ടീഷ്സർക്കാർ ഇനാം പ്രഖ്യാപിച്ചു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ‘ഹിറ്റ്ലറുമായി ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാൻ ഒരു സൗഹാർദബന്ധം സ്ഥാപിച്ചു. ബ്രിട്ടീഷ് രഹസ്യാന്വേഷകരുടെ പിടികിട്ടാപുള്ളിയായ ചെമ്പകരാമൻ – ‘അബ്ദുള്ള ബിൻ മൻസൂർ’ എന്ന പേരിൽ ജർമ്മൻ സർക്കാരിനുവേണ്ടി ജോലി ചെയ്തു. പക്ഷെ കാര്യങ്ങൾ തകിടം മറിച്ചത് ഇന്ത്യയുടെ ആത്മാഭിമാനം ചോദ്യം ചെയ്ത ഹിറ്റ്ലറോട് മാപ്പ് എഴുതി വാങ്ങിയതാണ്. പ്രതികാരത്തിന് തക്കം പാർത്തിരുന്ന ഹിറ്റ്ലർ ജർമൻ ചാൻസലറായി അധികാരമേറ്റപ്പോൾ ചെമ്പകരാമൻ നാസികളുടെ നോട്ടപ്പുള്ളിയും വിരോധിയുമായി. നാസി ഭരണകൂടം അദ്ദേഹത്തെ വേട്ടയാടി. സ്വത്തുക്കൾ കണ്ടു കെട്ടി. 1934 മെയ് മാസത്തിൽ നാസി ക്രൂരതയ്ക്കൊടുവിൽ അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.

സ്വതന്ത്ര ഇന്ത്യ ആചാരപരമായ മരണാനന്തര ബഹുമതികൾ നൽകിയെങ്കിലും കേരളം ചെമ്പകരാമനെ വേണ്ടത്ര ആദരിച്ചുവോ എന്നു സംശയമാണ്.? ചരിത്രത്തിൽ ചാരം മുടി കിടക്കുന്ന എത്രയോ ധീര ദേശാഭിമാനികൾ ഉണ്ട്. അവർക്കും അഭിവാദ്യങ്ങൾ !

പ്രൊഫ ജി ബാലചന്ദ്രൻ

#chembakaramanpillai

#ചെമ്പകരാമൻപിള്ള

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ