ഭാരതം സർവ്വ തന്ത്ര സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായത് 1950 ജനുവരി 26-ാം തീയതിയാണ്. ഡോക്ടർ അംബേദ്കറിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭരണഘടന അന്നു മുതൽ പ്രാബല്യത്തിലായ്. ഇന്ത്യയുടെ അഭിമാനവും ഐക്യവും പ്രതീക്ഷയും വിജ്രംഭിതമായി. സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ പതിന്മടങ്ങ് ശോഭയോടെയായിരുന്നു റിപ്പബ്ലിക് ദിനാഘോഷം. ജനുവരി 26 ന് ഡർബാർ ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഗവർണർ ജനറൽ ശ്രീ രാജഗോപാലാചാരി ഇന്ത്യപരമാധികാര റിപ്പബ്ലിക്കായതായി പ്രഖ്യാപിച്ചു. തുടർന്ന് പ്രഥമ പ്രസിഡണ്ടായ രാജേന്ദ്ര പ്രസാദിന് അധികാരം കൈമാറി.അന്നേ ദിവസം തന്നെ അശോക സ്തംഭം ദേശീയ ചിഹ്നമായി സ്വീകരിച്ചു . ഉത്തർപ്രദേശിലെ വാരണാസിക്കടുത്തുള്ള സാരാനാഥ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുളള അശോക ചക്രവര്‍ത്തിയുടെ അശോക സ്തംഭത്തില്‍ നിന്നും പകര്‍ത്തിയെടുത്തിട്ടുളളതാണ് ദേശീയ ചിഹ്നം. ദേശീയ ചിഹ്നത്തില്‍ പീഠത്തിന്‍റെ മുകളിൽ നില്‍ക്കുന്ന മൂന്നു സിംഹങ്ങളെ കാണാം. പീഠത്തിന്‍റെ നടുവില്‍ അശോക ചക്രവര്‍ത്തിയുടെ ധര്‍മ്മചക്രം, ഇടതു വശത്ത് കുതിരയുടെയും ,വലതു വശത്ത് ഒരു കാളയുടെയും രൂപങ്ങള്‍ കൊത്തിവച്ചിരിക്കുന്നു. മുണ്ഡകോപനിഷത്തില്‍ നിന്നും എടുത്തിട്ടുളള “സത്യമേവ ജയതേ’ എന്ന മന്ത്രം ദേശീയ ചിഹ്നത്തിന്റെ ഏറ്റവും അടിയില്‍ ദേവനാഗരി ലിപിയില്‍ ആലേഖനം ചെയ്തിട്ടുണ്ട് . .പിൽക്കാലത്ത് മറ്റുള്ള ദേശീയചിഹ്നങ്ങള്‍ തിരഞ്ഞെടുത്തു.

പതാക : അശോക ചക്രാങ്കിതമായ ത്രിവർണ്ണ പതാക

പുഷ്പം : താമര

മൃഗം : കടുവ

ഫലം : മാമ്പഴം

നാണയം : റുപ്പി

നദി : ഗംഗ

പാരമ്പര്യ മൃഗം : ആന

വൃക്ഷം : അരയാൽ

ഇഴജന്തു : രാജവെമ്പാല

ജലജീവി : ഡോൾഫിൻ

പക്ഷി : മയിൽ

കായിക വിനോദം : ഹോക്കി

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക