ജീവിച്ചു കൊതിതിരാത്ത വയലാർ എന്ന അനശ്വരനായ കവി 47ാം വയസ്സിൽ ജീവൻ വെടിഞ്ഞു. രണ്ടായിരത്തിലധികം ഗാനങ്ങൾ,ഒട്ടേറെ കവിതകൾ രചിച്ച വയലാർ മലയാളത്തിന്റെ മഹാകവിയാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി വയലാറിന്റെ ഗാനശകലങ്ങൾ നമ്മുടെ ചെവിയിലും മനസ്സിലും നിറഞ്ഞു നില്ക്കുന്നു. കവിതയിൽ ഗാനവും ഗാനത്തിൽ കവിതയും സമ്മേളിക്കുന്നു. പദസമ്മേളനവും ഗാനാന്മകതയും വികാര വായ്പും തുളുമ്പി നില്ക്കുന്ന വയലാർ ഗാനങ്ങൾ കേരളീയരുടെ വികാരമാണ്.
വയലാർ സ്മാരക സാഹിത്യ പുരസ്ക്കാരം പെരുമ്പടവം ശ്രീധരൻ മീശയുടെ ഗ്രന്ഥകർത്താവ് എസ്.ഹരീഷിനു സമ്മാനിക്കുന്നു. പ്രൊഫ.ജി.ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. കെ.ജയകുമാർ, പ്രഭാവർമ്മ, ഡോ രാമൻകുട്ടി, ഗൗരിദാസൻ നായർ, പി.ജെ.ജയിംസ്, സെക്രട്ടറി സതീശൻ എന്നിവർ പ്രസംഗിച്ചു. എസ്സ്. ഹരിഷ് മറുവാക്കു പറഞ്ഞു.
സി.വി ത്രീവിക്രമന്റെ അനുസ്മരണവും നടന്നു.
അടുത്ത അവാർഡിനായി കാത്തിരിക്കാം.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി