A.I.C.C. പ്രസിഡന്റ് തെരഞ്ഞെടുപ്പ്


ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന് 137 വയസ്സ് പ്രായമുണ്ട്. W.C ബാനർജി മുതൽ സോണിയാ ഗാന്ധി വരെ 73 പ്രസിഡന്റന്മാർ കോൺഗ്രസ്സിനുണ്ടായി. 1924 – ൽ മഹാത്മാ ഗാന്ധി ഒരു വർഷം മാത്രം പ്രസിഡന്റായിരുന്നു. ബാക്കി 23 വർഷം കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനത്തിനു പുറത്തു നിന്നാണ് അദ്ദേഹം കോൺഗ്രസ്സ് പ്രസ്ഥാനത്തിനും സ്വാതന്ത്ര്യ സമരങ്ങൾക്കും നേതൃത്വം നൽകിയത്. 1919-ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗാന്ധിജി തിരിച്ചെത്തി. തന്റെ രാഷ്ട്രീയ ഗുരുവായ ഗോപാലകൃഷ്ണ ഗോഖലെ ഗാന്ധിജിയോട് നിർദ്ദേശിച്ചത് ഇന്ത്യ മുഴുവൻ കണ്ടറിഞ്ഞിട്ടു വരാനാണ്.
ഗാന്ധിജി നടത്തിയ ദണ്ഡിയാത്ര സുപ്രസിദ്ധമാണ്. കോൺഗ്രസ്സിന് പലപ്പോഴും ഉയർച്ചയും താഴ്ചയുമുണ്ടായി. എങ്കിലും മതേതരത്വത്തിന്റെ പ്രതീകമായി ഇന്ത്യൻ ജനത പ്രത്യാശയോടെ ഉറ്റുനോക്കുന്നത് ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിനെയാണ്. നെഹ്റു – ഗാന്ധി കുടുംബത്തിന്റെ തുടർക്കണ്ണിയാണ് രാഹുൽ ഗാന്ധി. ഗാന്ധിജിയുടേയും ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും രക്തമൊഴുകിയ മണ്ണാണ് നമ്മുടേത്. ഇന്ന് കോൺഗ്രസ്സിന്റെ ശക്തിയും സ്വാധീനവും ചോർന്ന് പോയിരിക്കുന്നു. ഭഗീരഥ പ്രയത്നം ചെയ്താലേ കോൺഗ്രസ്സിനെ ഉയർത്തിയെടുക്കാൻ കഴിയൂ. 2024 – ലെ പൊതു തെരത്തെടുപ്പിൽ കോൺഗ്രസ്സിനെ സജ്ജമാക്കാനുള്ള രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയ്ക്കു പിന്തുണ നല്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
രാഹുൽ ഗാന്ധിയിലാണ് കോൺഗ്രസ്സ് പ്രതീക്ഷയർപ്പിക്കുന്നത്. അദ്ദേഹം മൂന്ന് ഘട്ടങ്ങളിലായി മാസങ്ങൾ നീണ്ടു നില്ക്കുന്ന ഭാരത പര്യടനം നടത്തുകയാണ്.
കടന്നുപോയ സ്ഥലങ്ങളിലെല്ലാം വമ്പിച്ച വരവേല്പാണ് ലഭിക്കുന്നത്. കോൺഗ്രസ്സ് പ്രസിഡന്റാകാൻ ഇപ്പോൾ താനില്ലെന്ന് രാഹുൽ ഗാന്ധി പലവട്ടം പ്രസ്താവിച്ചു കഴിഞ്ഞു. മാത്രമല്ല നെഹ്റു ഗാന്ധി കുടുംബത്തിനു പുറത്തു നിന്നൊരാൾ AlCC പ്രസിഡന്റാകണമെന്ന് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചു. രാഹുലിന്റെ പദയാത്രക്കിടയിലാണ് കോൺഗ്രസ്സ് തെരഞ്ഞെടുപ്പു നടക്കുക. ഇലക്ഷന് കുറച്ചു ദിവസങ്ങളേ ബാക്കിയുള്ളു. ഇതിനകം തരൂർ അടക്കം രണ്ടു മൂന്നു പേർ രംഗത്തു വന്നു കഴിഞ്ഞു.
ശശി തരൂർ പ്രസിഡന്റാകണമെന്നാണ് എന്റെയും കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളുടേയും ആഗ്രഹം. ദേശീയ രംഗത്ത് പ്രശ്സ്തനും പ്രഗത്‌ഭനുമായ ശശി തരൂർ എന്ന മലയാളി വരണം. 125 വർഷങ്ങൾക്കു മുൻമ്പ് 1897-ലാണ് മലയാളിയായ സർ.സി ശങ്കരൻ നായർ പ്രസിഡന്റായത്. പിന്നെ കാമരാജടക്കം രണ്ടു പേർ തമിഴ് നാട്ടിൽ നിന്ന് പ്രസിഡന്റായി. ബാക്കിയുളളവർ വടക്കേ ഇന്ത്യയിൽ നിന്നുമാണ് പ്രസിഡന്റാന്മാരായത്. ശശി തരുരിനെതിരായി ചില കേരള നേതാക്കൾ വാളും പരിചയുമെടുത്തിറങ്ങിയതെന്തിന് എന്ന് മനസ്സിലാകുന്നില്ല.
ഉൾപ്പാർട്ടി ജനാധിപത്യം കോൺഗ്രസ്സിൽ പുലരണം. സുതാര്യവും നിഷ്പക്ഷവും നീതിപൂർവ്വകവുമായ AlCC തെരഞ്ഞെടുപ്പു നടക്കണം. അതിനു സർവ്വസമ്മതനായി ശശി തരുരിനെ തെരത്തെടുത്താൽ കോൺഗ്രസ്സിന്റെ യശസ്സ് പതിന്മടങ്ങു വർദ്ധിക്കും.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക