ഡൽഹിയിൽ ഭാരത് മണ്ഡപത്തിൽ വച്ചു നടക്കുന്ന G20 ഉച്ചകോടി ഇൻഡ്യയെ സംബന്ധിച്ച് അതിപ്രധാനമാണ്. വ്യാവസായികമായി വികസിച്ചും ഉയർന്നും വരുന്ന രാജ്യങ്ങളുടെ ഈ കുട്ടായ്മയിൽ സുപ്രധാനങ്ങളായ തീരുമാനങ്ങൾ കൈക്കൊളളും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ലോക രാഷ്ട്രത്തലവന്മാരുടെ സമ്മേളനം നിലവിലുള്ള ലോക പ്രശ്നങ്ങളും വരാനിരിക്കുന്ന മാറ്റങ്ങളും ചർച്ച ചെയ്യും. കുറ്റവും കുറവും ഏറെയുണ്ടെങ്കിലും സാമ്പത്തികമായി മുന്നോട്ടു കുതിക്കുന്ന ഇൻഡ്യയ്ക്ക് ഈ സമ്മിറ്റ് മഹാനേട്ടമാണ്. ഇന്ത്യയുടെ വളർച്ചയുടെ മാറ്റ് രാഷ്ട്രത്തലവന്മാർക്കു ദർശിക്കാൻ അവസരമൊരുക്കുന്നത് വലിയ കാര്യമാണ്. സെപ്റ്റംബർ 8, 9 തീയതികളിൽ നടക്കുന്ന G.20 പുതിയ ഉടമ്പടികൾക്ക് സാക്ഷ്യം വഹിക്കും. ലോകം ഇന്ത്യയിൽ ഒരുമിക്കുന്നു. 1999-ൽ ആരംഭിച്ച ഈ കൂട്ടായ്മ പല വർഷങ്ങളിലും സമ്മേളിച്ചില്ല. 2008 -ലാണ് രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന സമ്മേളനമായി ഇതു മാറിയത്. 20 രാജ്യങ്ങൾ അംഗങ്ങളാണ്. ഇത്തവണ ആഫ്രിക്കൻ യൂണിയനും കൂടി അംഗത്വം കൊടുക്കുന്നു. 60 ഇടങ്ങളിലായി 200 ലധികം യോഗം നടത്തി വൻ തയ്യാറെടുപ്പുകൾക്കു ശേഷമാണ് G.20 ചേരുന്നത്. ലോകത്തിന്റെ ശാന്തി,ഐക്യം,പ്രത്യാശ എന്നിവയ്ക്കു ഊന്നൽ കൊടുക്കുന്ന ഈ കുട്ടായ്മ ഒരൊറ്റ ഭൂമി ഒരൊറ്റ കുടുംബം എന്ന നിലയിൽ ഐക്യത്തിന്റേയും പരസ്പര സഹായത്തിന്റേയും സഹകരണത്തിന്റേയും ഐക്യ ശൃംഖല സൃഷ്ടിക്കും. നമ്മുടെ പൈതൃകവും കലാ- സാംസ്ക്കാരിക പരിപാടികളും നമ്മുടെ കേഴ്‌വികേട്ട താജ് മഹൽ ഉൾപ്പെടെയുള്ള നിർമ്മിതികളും ദർശിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. 20 അംഗ രാജ്യങ്ങളിലെയും 9 അതിഥി രാജ്യങ്ങളിലേയും 14 അന്താരാഷ്ട്ര സംഘടനകളുടേയും തലവന്മാർ സമ്മേളിക്കുന്ന G20 ക്ക് ബിഗ് സല്യൂട്ട്
പ്രൊഫ.ജി.ബാലചന്ദ്രൻ
#G20Summit2023